city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എന്‍ എല്‍ - ഐ എം സി സി സ്‌നേഹ സംഗമം നടത്തി

നീലേശ്വരം: (www.kasargodvartha.com 17.06.2017) കോട്ടപ്പുറം മില്ലത്ത് സാന്ത്വനം - ഐഎംസിസി - നാഷണല്‍ ലീഗ് കോട്ടപ്പുറം ശാഖ കമ്മിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ സ്‌നേഹ സംഗമം റമദന്‍ റിലീഫ് ഉപാഹാര സമര്‍പ്പണം, പഠനോപകാരണ വിതരണം, സമൂഹ നോമ്പ് തുറ എന്നിവ കോട്ടപ്പുറം ഗവ. ഹൈസ്‌കൂള്‍ പരിസരത്തു നടന്നു.

എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കോട്ടപ്പുറം ഹൈസ്‌കൂളിനുള്ള ഉപഹാരം, എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം, മദ്രസ്സ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം, കോട്ടപ്പുറം പുഴയിലേക്ക് മറിഞ്ഞ ഓട്ടോ റിക്ഷ യാത്രക്കാരെ രക്ഷിച്ച അച്ചംതുരുത്തി ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് സ്വീകരണം, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം എന്നിവ നടന്നു.

ഐ എന്‍ എല്‍ - ഐ എം സി സി സ്‌നേഹ സംഗമം നടത്തി

ചടങ്ങില്‍  അബ്ദുര്‍ റഹ് മാന്‍ അശ്‌റഫി ഇച്ചിലംങ്കോട് പ്രാര്‍ത്ഥന നടത്തി. അബ്ദുല്ല എം സ്വാഗതം പറഞ്ഞു. മില്ലത്ത് സാന്ത്വനം ചെയര്‍മാന്‍ ഷംസുദീന്‍ അറിഞ്ഞിറ ആധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. എന്‍ എല്‍ യു സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, ടി കെ രവി (സി പി എം), പി വിജയകുമാര്‍ (സി പി ഐ), യെറുവാട്ടു മോഹന്‍ (കോണ്‍ഗ്രസ്സ്), ഇബ്രാഹിം പറമ്പത്ത് (ഐ യു എം എല്‍), സി ടി സുലൈമാന്‍ (എസ് ഡി പി ഐ) തുടങ്ങിയവര്‍ സംബന്ധിച്ചു.

ഐ എന്‍ എല്‍ - ഐ എം സി സി സ്‌നേഹ സംഗമം നടത്തി


Keywords:  Kerala, kasaragod, news, IMCC, helping hands, Meet, Nileshwaram, Politics, INL-IMCC friendly meet conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia