മുളിയാറിൽ എൽഡിഎഫ് യുഡിഎഫുമായി ഒന്നിച്ചു നീങ്ങിയില്ലെങ്കിൽ ഭരണം കുഴഞ്ഞുമറിയും
Jan 15, 2021, 12:12 IST
മുളിയാർ: (www.kasargodvartha.com 15.01.2021) നറുക്കെടുപ്പിലൂടെ സി പി എം അധികാരത്തിൽ എത്തിയ മുളിയാറിൽ യു ഡി എഫുമായി സഹകരിച്ചു പോയില്ലെങ്കിൽ ഭരണം കുഴഞ്ഞുമറിയും.
വൈസ് പ്രസിഡണ്ട് കോൺഗ്രസിലെ ജനാർദ്ദനൻ ധനകാര്യ സ്ഥിരം സമിതി ചെയർമാൻ കൂടിയാണ്. മുസ്ലിം ലീഗിലെ അനീസ മൻസൂർ മല്ലത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സണായും, റൈസ റാശിദ് വികസന സ്റ്റാൻഡിങ് കമ്മിറ്റ ചെയർ പേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടതോടെ ഭരണത്തിൽ യു ഡി എഫിന് കൂടുതൽ മേൽകോയ്‌മ ലിഭിച്ചു.
ബി ജെ പിയുടെ ഏക അംഗം നിഷ്പക്ഷത പാലിച്ചു. സി പി എമിലെ പി വി മിനിയും മുസ്ലിം ലീഗിലെ അനീസ മൻസൂർ മല്ലത്തും പ്രസിഡണ്ട് സ്ഥാനത്തേക്ക് മൽസരിച്ചെങ്കിലും പി വി മിനി നടുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ടായത്. ഇരു മുന്നണിക്കും ഏഴ് വീതം സീറ്റും ഒരു സീറ്റ് ബി ജെ പിക്കും ലഭിച്ചതാണ് ഇത്തരമൊരു വിചിത്ര ഭരണ സമിതി നിലവിൽ വരാനിടയാക്കിയത്.
Keywords: Kerala, News, Kasaragod, Muliyar, Top-Headlines, Politics, Political party, LDF, UDF, BJP, If the LDF in Muliyar does not move together with the UDF, the regime will collapse.
< !- START disable copy paste -->