city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി സി സി സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് യോഗം

നീലേശ്വരം: (www.kasargodvartha.com 31.01.2018) ഗ്രൂപ്പിലെ ഭിന്നത രൂക്ഷമായ നീലേശ്വരത്ത് ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം രഹസ്യ യോഗം ചേര്‍ന്നു. മര്‍ച്ചന്റസ് അസോസിയേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍ ഡിസിസി വൈസ് പ്രസിഡണ്ട് പി കെ ഫൈസലും സംബന്ധിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് എറുവാട്ട് മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

ഐ ഗ്രൂപ്പുകാരന്‍ തന്നെയായ ഡിസിസി സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. രാഷ്ട്രീയ സംഘര്‍ഷം നടന്ന കടിഞ്ഞിമൂല സന്ദര്‍ശിക്കാനെത്തിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടിനെ ജാതിപേര് വിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ പ്രസിഡണ്ടിന് നല്‍കിയ പരാതിയില്‍ കെപിസിസി നേതൃത്വം വിശദീകരണം ചോദിച്ച ഡിസിസി സെക്രട്ടറിയെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുന്നതിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

ഡി സി സി സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് യോഗം

സെക്രട്ടറിക്കെതിരെ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കാനും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളും തല്‍സ്ഥാനം രാജിവെക്കാനുമാണ് യോഗത്തിലെടുത്ത തീരുമാനം. എന്നാല്‍ സെക്രട്ടറിക്കെതിരെയുള്ള ആരോപണം കെപിസിസിയുടെ തീരുമാനത്തിനായി വിട്ടുകൊടുത്തതിനാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം.

കോണ്‍ഗ്രസിന്റെ സ്വാധീനമേഖലയായ നീലേശ്വരം മണ്ഡലത്തില്‍ കോണ്‍ഗ്രസിനകത്ത് ഉടലെടുത്ത ഭിന്നത പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. മുതിര്‍ന്ന നേതാക്കളായ എന്‍ മഹേന്ദ്ര പ്രതാപ്, ടി ഇബ്രാഹിം, നഗരസഭാ കൗണ്‍സിലര്‍ കെ പ്രകാശന്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് പി നളിനി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Nileshwaram, Kerala, News, Complaint, Congress, Politics, I Group demands action against DCC Secretary.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia