city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇട്ടമ്മലില്‍ വീട് തകര്‍ത്ത സംഭവം; ആവശ്യമെങ്കില്‍ സംരക്ഷണമൊരുക്കും: അഡ്വ. കെ ശ്രീകാന്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.04.2021) പാര്‍ടി ഫൻഡ് നല്‍കാത്തതിന് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും നിര്‍മാണം തടസപ്പെടുത്താന്‍ സിപിഎമിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായാല്‍ സംരക്ഷണമൊരുക്കാന്‍ ബിജെപി തയ്യാറാകുമെന്നും ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇട്ടമ്മലില്‍ വീട് തകര്‍ത്ത സംഭവം;  ആവശ്യമെങ്കില്‍ സംരക്ഷണമൊരുക്കും: അഡ്വ. കെ ശ്രീകാന്ത്

സ്വന്തം വീടെന്ന വി എം റാസിഖിന്റെ സ്വപ്നമാണ് ഡിവൈഎഫ്‌ഐക്കാര്‍ തകര്‍ത്തത്. ഭീഷണിപ്പെടുത്തിയാണ് സിപിഎം പാര്‍ടി ഫൻഡ് പിരിക്കുന്നതെന്ന് ഈ സംഭവത്തോടെ കൂടുതല്‍ വ്യക്തമായി. പഞ്ചായത്തിന്റെ അനുമതിയോടെ നിര്‍മാണമാരംഭിച്ച വീടിന്റെ തറ തകര്‍ത്തതിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധ്യമല്ല. ഇക്കാര്യത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റ പ്രതികരണം അറിയാന്‍ താല്‍പ്പര്യമുണ്ട്. സിപിഎമും എല്‍ഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

ബിജെപി കാസർകോട് ജില്ലാ ജനറല്‍ സെക്രടറി എ വേലായുധന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, രവീന്ദ്രന്‍, പ്രദീപ് കുമാര്‍ എന്നിവരും അഡ്വ. കെ ശ്രീകാന്തിനൊപ്പമുണ്ടായിരുന്നു.


Keywords:  Kerala, News, Kasaragod, Politics, Political party, BJP, DYFI, CPM, Adv.Srikanth, E. Chandrashekharan, House, Fund, House demolition in Ittammal; BJP will provide protection if necessary: ​​Adv. K Srikanth.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia