city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൊസ്ദുര്‍ഗ് ഹൗസിംഗ് സൊസൈറ്റി; യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍, വിരാമമായത് കാല്‍നൂറ്റാണ്ടിലേറെയായി തുടര്‍ന്നു വന്നിരുന്ന കോണ്‍ഗ്രസ്- ലീഗ്- ബിജെപി സഖ്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.10.2018) കോണ്‍ഗ്രസ്-ബിജെപി-ലീഗ് സഖ്യം ഭരണം നടത്തിയിരുന്ന ഹൊസ്ദുര്‍ഗ് ഹൗസിംഗ് സൊസൈറ്റിയില്‍ ഇത്തവണ യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടും. കാല്‍നൂറ്റാണ്ടിലേറെയായി സംഘത്തില്‍ തുടര്‍ന്നു വന്നിരുന്ന കോ-ലീ-ബി സഖ്യത്തിനാണ് ഇതോടെ വിരാമമായത്. കോണ്‍ഗ്രസ് വിമതരായി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ഗോപി വിഭാഗത്തിലെ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ രംഗത്തുണ്ടെങ്കിലും ഇത് യുഡിഎഫിന് വെല്ലുവിളി ആകില്ലെന്നാണ് നിഗമനം. ബിജെപിയുമായി യാതൊരു ബന്ധവും വേണ്ടെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്രയും കാലമായി തുടര്‍ന്നുവന്നിരുന്ന കോ-ലീ-ബി സഖ്യം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായത്.

ഈ മാസം 21ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ലീഗ് രണ്ട് സീറ്റിലും മത്സരിക്കും. ഡിസിസി നിര്‍വ്വാഹക സമിതി അംഗം വി മാധവന്‍ നായര്‍, രവീന്ദ്രന്‍ ചേടീറോഡ്, സി ശ്യാമള, ഉഷ വി വി കാട്ടുകുളങ്ങര, ഗോപാലന്‍ വെള്ളന്തട്ട, പി വി നിഷാന്ത് കല്ലിങ്കാല്‍, ഉമേശന്‍ കാട്ടുകുളങ്ങര എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റിലും ടി എച്ച് അബ്ദുല്‍ ഖാദര്‍, എ കെ റസിയ എന്നിവര്‍ ലീഗ് ടിക്കറ്റിലും മത്സരിക്കുമ്പോള്‍ ബിജെപിയില്‍ നിന്നും നഗരസഭാ കൗണ്‍സിലര്‍ സി കെ വത്സലന്‍, അശോക് കുമാര്‍, ബി കെ ഉണ്ണികൃഷ്ണന്‍, എന്‍ വി ബാലകൃഷ്ണന്‍, ശങ്കരന്‍ വാഴക്കോട്, എ കെ സുരേഷ്, ജെ പൂര്‍ണ്ണിമ, കെ കാര്‍ത്യായനി, എം ഗീത എന്നിവരും മത്സരരംഗത്തുണ്ട്.

ഗോപി വിഭാഗത്തില്‍ നിന്നും കെ ചന്ദ്രന്‍ ഞാണിക്കടവ്, എ പുരുഷോത്തമന്‍ നെല്ലിക്കാടും കോണ്‍ഗ്രസ് വിമതനായി എസ് കെ ബാലകൃഷ്ണനും മത്സരിക്കും. ഗോപി വിഭാഗത്തിലെ മുങ്ങത്ത് രവി, മുട്ടില്‍ പ്രകാശന്‍ എന്നിവരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിക്കളഞ്ഞിരുന്നു. പാര്‍ട്ടിയില്‍ തിരിച്ചെത്തിയവര്‍ക്ക് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ മത്സരരംഗത്തിറങ്ങിയത്.

ഡിസിസി ജനറല്‍ സെക്രട്ടറി എം അസിനാര്‍ പ്രസിഡണ്ടായിരുന്ന ഹൗസിംഗ് സൊസൈറ്റിയില്‍ അസിനാര്‍ ഇത്തവണ മത്സരരംഗത്തില്ല. ഡിസിസി അംഗം വി മാധവന്‍ നായരാണ് പുതിയ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി. ബിജെപിയുമായി കൂട്ടുചേരേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് ഹൗസിംഗ് സൊസൈറ്റിക്ക് പുറമെ ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക്, കോട്ടച്ചേരി മാര്‍ക്കറ്റിംഗ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളിലും ബിജെപിയും യുഡിഎഫും തമ്മില്‍ കടുത്ത മത്സരമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

കോട്ടച്ചേരി മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ അടുത്ത മാസവും ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കില്‍ ഡിസംബര്‍ അവസാനവും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുഡിഎഫ്-ബിജെപി ബന്ധം തകര്‍ന്നത്.

ഹൊസ്ദുര്‍ഗ് ഹൗസിംഗ് സൊസൈറ്റി; യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍, വിരാമമായത് കാല്‍നൂറ്റാണ്ടിലേറെയായി തുടര്‍ന്നു വന്നിരുന്ന കോണ്‍ഗ്രസ്- ലീഗ്- ബിജെപി സഖ്യം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, BJP, UDF, Political party, Politics, Hosdurg, Hosdurg housing society; UDF and BJP are against
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia