city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതം: ഹക്കീം കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 03.01.2017)കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന ബിജെപി-സിപിഎം പാര്‍ട്ടികള്‍ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് അക്രമം നടത്തുന്നതെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍. നോട്ട് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിന്റെ ജനവഞ്ചന തിരിച്ചടിയായി മാറിയതില്‍ ബിജെപിയും, എല്ലാം ശരിയാക്കുമെന്ന പൊള്ളയായ വാഗ്ദാനവും പ്രതീക്ഷയും ജനങ്ങള്‍ക്ക് നല്‍കി അധികാരത്തിലേറിയ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരും അത് മറച്ചുവെക്കാനാണ് ആസൂത്രിത അക്രമ സംഭവങ്ങള്‍ നടത്തുന്നതെന്ന് ഹകീം പറഞ്ഞു.

രാജ്യം നോട്ടുക്ഷാമത്തില്‍ വലയുകയും ജനങ്ങളുടെ അടിസ്ഥാന അടിയന്തിര ആവശ്യമായ റേഷന്‍ പോലും നല്‍കാതെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് ദയനീയമായ സ്ഥിതിയിലായി നില്‍ക്കുകയുമാണ്. ഇതിന്റെ ജാള്യത മറക്കാനും യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുമാണ് ഇരു കക്ഷികളുടെയും ശ്രമമെന്നും, ഇത് ഇരു പാര്‍ട്ടികളും പയറ്റി തെളിഞ്ഞ അടവാണെന്നും, ഇത് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുവാനുള്ള ഇരു കക്ഷികളുടെയും കുത്സിത ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഹക്കീം കുന്നില്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലയിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതം: ഹക്കീം കുന്നില്‍

തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ മന്ത്രിയെ പോലും അക്രമിക്കാനും, ജനാധിപത്യ രീതിയില്‍ സമരം നടത്തുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ച ബിജെപി ഇന്ന് ജനാധിപത്യത്തെ പറ്റി മുതലക്കണ്ണീരൊഴുക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചീമേനിയിലേക്ക് നടത്തിയ ജാഥയുടെ മുദ്രാവാക്യത്തോടു പോലും കൂറു പുലര്‍ത്താന്‍ കഴിയാത്ത ബി ജെ പി നേതൃത്വവും, പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇതര പാര്‍ട്ടിക്കാരെ അസഹിഷ്ണുതയോടെ സമീപിക്കുന്ന സിപിഎം നേതൃത്വവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ജില്ലയില്‍ സമാധാനം പുലര്‍ന്നു കാണാനാഗ്രഹിക്കുന്ന സമാനമനസ്‌കരായ എല്ലാവരുമായും യോജിച്ചു കൊണ്ട് രാഷ്ട്രീയമായ നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: kasaragod, Politics, Political party, CPM, BJP, Congress, Hakeem Kunnil, DCC, Cheemeni, Hakeem Kunnil on CPM-BJP clash

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia