city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലിനെതിരെ സി കെ ശ്രീധരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2017) ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനെതിരെ മുന്‍ ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്റെ നേത്വത്തിലുള്ള ഐ ഗ്രൂപ്പ് പ്രമുഖര്‍ രഹസ്യയോഗം ചേര്‍ന്നു. ഞായറാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട്ടാണ് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്റെ സാന്നിധ്യത്തില്‍ സി കെ ശ്രീധരന്റെയും കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്റെയും നേതൃത്വത്തിലുള്ള ജില്ലയിലെ മുതിര്‍ന്ന ഐ വിഭാഗം നേതാക്കള്‍ ഒത്തുകൂടിയത്.

ഡിസിസി പ്രസിഡണ്ടായി ചുമതലയെടുത്ത ശേഷം ഹക്കീം കുന്നില്‍ നടത്തുന്ന ഏകപക്ഷീയമായ സംഘടനാ പ്രവര്‍ത്തനത്തെ നേരിടുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സി കെ ശ്രീധരനും നീലകണ്ഠനും പുറമേ ജില്ലയിലെ കെപിസിസി അംഗങ്ങളായ പി എ അഷറഫലി, ബാലകൃഷ്ണ വോര്‍ക്കുഡുലു, കരിമ്പില്‍ കൃഷ്ണന്‍, അഡ്വ. കെ കെ നാരായണന്‍, ഡിസിസി ഭാരവാഹികളായ പി കെ ഫൈസല്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഗീതാ കൃഷ്ണന്‍, കരുണ്‍താപ്പ, കെ വിനോദ് കുമാര്‍, കെ പി പ്രകാശന്‍, മാമുനി വിജയന്‍, പി വി സുരേഷ് തുടങ്ങിയ പതിമൂന്ന് ഡിസിസി ഭാരവാഹികളും അഞ്ച് ബ്ലോക്ക് പ്രസിഡണ്ടുമാരും യോഗത്തില്‍ സംബന്ധിച്ചു. മറ്റൊരു കെപിസിസി അംഗമായ പ്രഭാകര ചൗട്ടയും സോമശേഖരന്‍ അടക്കമുള്ള ചില ഡിസിസി ഭാരവാഹികളും സി കെ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലിനെതിരെ സി കെ ശ്രീധരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു


ഡിസിസി പ്രസിഡണ്ടിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നു വന്നത്. സംഘടനാ തെരെഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഐ ഗ്രൂപ്പ് പക്ഷത്തുള്ള കെപിസിസി അംഗങ്ങളും ഡിസിസി ഭാരവാഹികളും ബ്ലോക്ക് പ്രസിഡണ്ടുമാരുമാണ് രഹസ്യ യോഗത്തില്‍ പങ്കെടുത്തത്. ജില്ലയില്‍ നിന്ന് ഭൂരിപക്ഷം കെപിസിസി അംഗങ്ങളും ഡിസിസിയുടെ നേര്‍ പകുതി ഭാരവാഹികളെയും പതിനൊന്ന് ബ്ലോക്ക് പ്രസിഡണ്ടുമാരില്‍ അഞ്ച് പേരെ അണിനിരത്തിയാണ് ഐ ഗ്രൂപ്പ് കരുത്ത് പ്രകടമാക്കിയത്. മണ്ഡലം പ്രസിഡണ്ടുമാരെയും പോഷക സംഘടന ഭാരവാഹികളെയും അണിനിരത്തി വിശാലമായ ഗ്രൂപ്പ് യോഗം ഉടന്‍ നടക്കുമെന്നാണ് സൂചന.

അതേ സമയം കാഞ്ഞങ്ങാട് ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നതിന്റെ തൊട്ടു പിറകെ നീലേശ്വരത്ത് എ ഗ്രൂപ്പും രഹസ്യ യോഗം ചേര്‍ന്നു. നീലേശ്വരം ഹൗസിങ്ങ് സഹകരണ സംഘം ഹാളില്‍ മഡിയന്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ മണ്ഡലം പ്രസിഡണ്ട് ശിവന്‍ അറുവാത്താണ് യോഗം വിളിച്ച് ചേര്‍ത്തത്. യൂത്ത് കോണ്‍ഗ്രസിന്റെ യൂനിറ്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്‍ ഭരവാഹികളുടെ യോഗം എന്ന പേരിലാണ് യോഗം വിളിച്ച് ചേര്‍ത്തതെങ്കിലും ഐ ഗ്രൂപ്പിന്റെ ആരെയും ക്ഷണിച്ചിരുന്നില്ല.

നീലേശ്വരത്തെ ഏറ്റവും മുതിര്‍ന്ന എ ഗ്രൂപ്പ് നേതാവും ബ്ലോക്ക് പ്രസിഡണ്ടുമായ എം രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. അഡ്വ. കെ വി രാജേന്ദ്രന്‍, കെ വി നരേന്ദ്രന്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. ഡി സി സി പ്രസിഡണ്ട് സ്ഥാനം പോയതോടെ ജില്ലയില്‍ ഐ ഗ്രൂപ്പ് ഏറെക്കുറെ നിര്‍ജീവാവസ്ഥയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Hakeem Kunnil, Kanhangad, kasaragod, Kerala, news, കേരള വാര്‍ത്ത, Political party, Politics, Congress, DCC, news, C K Sreedharan, KPCC Members, I Group.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia