city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബത്തോട് സർകാർ നീതികേട്‌ കാണിച്ചു: ഉമ്മൻ ചാണ്ടി

പെരിയ: (www.kasargodvartha.com 18.02.2021) കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബത്തോട് സർകാർ നീതികേട്‌ കാണിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാർഷിക ദിനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുവരുടെയും കുടുംബത്തോട് കാണിച്ച നിയമവിരുദ്ധതയ്ക്ക് സർകാർ മറുപടി പറയേണ്ടി വരും. സമാധാനമായി പ്രതികരിച്ച യൂത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ പൊലീസ് അനാവശ്യമായി കേസുകളെടുത്തു.

കോടികൾ മുടക്കിയാണ് സർകാർ സിബിഐ അന്വേഷണത്തെ തടയാൻ ശ്രമിച്ചത്. സംസ്ഥാന സർകാരിൻ്റെ നിലപാട് ജനാധിപത്യത്തിന് യോജിച്ചതല്ല. ജനാധിപത്യത്തിൽ ജനങ്ങളുടെ പിന്തുണയാണ് ശക്തി. സർകാർ ഉദ്യോഗം ജനങ്ങൾക്കവകാശപ്പെട്ടതാണ്. റാങ്ക് ലിസ്റ്റിൻ്റെ കാര്യത്തിൽ ചർചയില്ലെന്ന് പറഞ്ഞവർക്ക് പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. അത് കൊണ്ടാണ് പിൻവാതിൽ നിയമനം നിർത്തിവയ്ക്കാൻ പ്രേരിപ്പിച്ചതെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.

കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബത്തോട് സർകാർ നീതികേട്‌ കാണിച്ചു: ഉമ്മൻ ചാണ്ടി

സമരക്കാരുമായി ചർച നടത്താൻ സർകാരിന് ബാധ്യതയുണ്ട്. സംസ്‌ഥാന സർകാരിന്റെ നിയമവിരുദ്ധമായ നടപടികൾക്ക് വലിയ വില നൽകേണ്ടി വരുമെന്നും സത്യം പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണ ചടങ്ങിൽ കെ സുധാകൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് തുടങ്ങിയ നിരവധി നേതാക്കൾ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Periya, Politics, Murder, Political party, CPM, UDF, Oommen Chandy, Govt shows injustice to Kripesh and Sarath Lal's family: Oommen Chandy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia