PB Ahmad | ചെങ്കള പഞ്ചായത് മുൻ പ്രസിഡന്റ് പി ബി അഹ്മദ് അന്തരിച്ചു
May 5, 2023, 15:46 IST
കാസർകോട്: (www.kasargodvartha.com) ചെങ്കള പഞ്ചായത് മുൻ പ്രസിഡന്റ് പി ബി അഹ്മദ് (65) അന്തരിച്ചു. മംഗ്ളൂറിലെ ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30 മണിയോടെ നായ്മാർമൂല ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പരേതനായ പിബി അബ്ദുർ റസാഖ് സഹോദരനാണ്. മുസ്ലിം ലീഗ് നേതാവായിരുന്ന പിബി അഹ്മദ് പിന്നീട് ഐഎൻഎൽ രൂപീകരിച്ചപ്പോൾ അതിലേക്ക് മാറിയിരുന്നു.
ഐഎൻഎൽ ആയിരിക്കുമ്പോഴാണ് ചെങ്കള പഞ്ചായത് ഭരിച്ചത്. ഐഎന്‍എല്‍ ജില്ലാ ട്രഷററായിരുന്നു. ബിസിനസ് രംഗത്ത് സജീവമായിരുന്ന പിബി അഹ്മദ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നുവെങ്കിലും പിന്നീട് വീണ്ടും രാജിവെച്ചിരുന്നു. ഐഎൻഎലിൽ ആയിരിക്കുമ്പോൾ 1995 - 2000 വർഷത്തിലാണ് ചെങ്കള പഞ്ചായത് പ്രസിഡന്റായിരുന്നത്. ഐഎൻഎൽ രൂപീകരിച്ച നടന്ന ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പിൽ ചെങ്കളയിൽ ഭരണത്തിലുണ്ടായിരുന്ന മുസ്ലിം ലീഗിനെ അട്ടിമറിച്ചാണ് എൽഡിഎഫ് പിന്തുണയോടെ പിബി അഹ്മദ് സംസ്ഥാനത്തെ പാർടിയുടെ ആദ്യത്തെ പഞ്ചായത് പ്രസിഡന്റായത്.
ഐഎന്‍എല്‍ ജില്ലാ ട്രഷററായിരുന്നു. ബിസിനസ് രംഗത്ത് സജീവമായിരുന്ന പിബി അഹ്മദ്, എൻഎ നെല്ലിക്കുന്ന് എംഎൽഎയ്ക്ക് പിന്നാലെ മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നുവെങ്കിലും പിന്നീട് വീണ്ടും രാജിവെച്ചിരുന്നു. ശേഷം ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. ഇക്കഴിഞ്ഞ ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിൽ മുൻ നിരയിൽ തന്നെ പിബി അഹ്മദ് ഉണ്ടായിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്ന് അടുത്ത കാലത്തായി അകന്ന് നിൽക്കുകയാണെങ്കിലും ഐഎൻഎലിൽ മെമ്പർഷിപ് എടുത്തിരുന്നതായി ജില്ലാ ജെനറൽ സെക്രടറി അസീസ് കടപ്പുറം കാസർകോട് വാർത്തയോട് പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചെർക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തി അഡ്വ. സിഎച് കുഞ്ഞമ്പു നേടിയ അട്ടിമറി ജയത്തിന് പിന്നിലും പിബി അഹ്മദിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. 2010ൽ പിബി അഹ്മദിന്റെ ഭാര്യ നസീറ ചെങ്കള ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ലും അവർ മത്സരിച്ചിരുന്നുവെങ്കിലും മുസ്ലിം ലീഗിനോട് പരാജയപ്പെട്ടിരുന്നു.
നായ്മാർമൂല ബദർ ജമാഅത് കമിറ്റി വൈസ് പ്രസിഡണ്ട്, നെല്ലിക്കട്ടെ ആമൂസ് നഗർ ഫാത്വിമ മസ്ജിദ് പ്രസിഡണ്ട്, പിബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. പടിഞ്ഞാർമൂല ബീരാൻ ഹാജി - ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. മക്കൾ: തൗസീഫ്, തംസീർ (ദുബൈ), തസ്ലീമ. മരുമക്കൾ: നിസാം അപ്സര (ദുബൈ), സാനിയ, ആഇശ. മറ്റ് സഹോദരങ്ങള്‍: പിബി അബ്ദുർ റഹ്മാൻ, റുഖിയ, പരേതരായ പിബി മുഹമ്മദ്, പിബി അബ്ദുല്ല, പിബി അബൂബകർ, പിബി മുത്വലിബ്, ആഇശ.
പിബി അഹ്മദിന്റെ മരണത്തിൽ സംസ്ഥാന തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ, സംസ്ഥാന ജെനറൽ സെക്രടറി ഖാസിം ഇരിക്കൂർ, ജില്ലാ പ്രസിഡന്റ് എ ഹമീദ് ഹാജി, ജെനറൽ സെക്രടറി അസീസ് കടപ്പുറം എന്നിവർ അനുശോചിച്ചു.
Keywords: News, Kasaragod, Obituary, Chengala, Grama Panchayat President, P B Ahmad, Former president of Chengala Panchayath PB Ahmad passed away. < !- START disable copy paste -->