city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എൻ എലിന് ആദ്യമായി മന്ത്രിസ്ഥാനം; നേതാക്കളും പ്രവർത്തകരും ആവേശത്തിൽ; വർഗ വഞ്ചകർക്ക് കാലം കാത്തു വെച്ച മറുപടിയെന്ന് മൊയ്‌തീൻ കുഞ്ഞി കളനാട്; ആദർശ രാഷ്ട്രീയ നിലപാടിന്റെ വിജയമെന്ന് അസീസ് കടപ്പുറം

കാസർകോട്: (www.kasargodvartha.com 17.05.2021) ചരിത്രത്തിൽ ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ചത് കാസർകോട്ടെ ഐ എൻ എൽ നേതാക്കളിലും പ്രവർത്തകരിലും ആവേശം പകർന്നു. 27 വർഷക്കാലത്തിനിടെ ആദ്യമായാണ് മന്ത്രിസഭയിലേക്ക് ഐ എൻ എലിനെ പരിഗണിക്കുന്നത്. കോഴിക്കോട് നോർതിൽ നിന്നും വിജയിച്ച അഖിലേന്ത്യാ ജനറൽ സെക്രടറി കൂടിയായ അഹ്‌മദ് ദേവർകോവിലാണ് മന്ത്രിയാവുക.

വിശ്വാസമർപിച്ച പാർടിയെയും പ്രവർത്തകരെയും വഞ്ചിച്ചു ആദർശത്തെ ബലികഴിച്ചു അക്കരെ നിന്നും നീട്ടുന്ന അപ്പക്കഷ്ണം കൊതിച്ചവർക്ക് കാലം കാത്തുവെച്ച മറുപടിയാണ് പുതിയ മന്തിസഭയിലേക്കുള്ള പ്രവേശനമെന്നു ഐ എൻ എൽ ജില്ലാ പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി കളനാട് പറഞ്ഞു. അക്കരെ നിന്നും നീട്ടിയ അപ്പക്കഷ്ണം അത് മോഹിച്ചു പോയവർക്ക് കിട്ടാക്കനിയായി ഇരിക്കുമ്പോഴാണ് കാൽ നൂറ്റാണ്ടു കാലം ഇടതുമുന്നണിയുടെ തളർചയിലും വളർചയിലും പാറ പോലെ ഉറച്ചു നിന്നതിനുള്ള പ്രതിഫലം ലഭിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ എൻ എലിന് ആദ്യമായി മന്ത്രിസ്ഥാനം; നേതാക്കളും പ്രവർത്തകരും ആവേശത്തിൽ; വർഗ വഞ്ചകർക്ക് കാലം കാത്തു വെച്ച മറുപടിയെന്ന് മൊയ്‌തീൻ കുഞ്ഞി കളനാട്; ആദർശ രാഷ്ട്രീയ നിലപാടിന്റെ വിജയമെന്ന് അസീസ് കടപ്പുറം

മന്ത്രി സ്ഥാനം ആദർശ രാഷ്ട്രീയ നിലപാടിന്റെ വിജയമാണെന്ന് ജില്ലാ ജനറൽ സെക്രടറി അസീസ് കടപ്പുറം പറഞ്ഞു, കാലിടറാത്ത ആദർശ രാഷ്ടീയ നിലപാടുകളിൽ ഉറച്ച് നിന്ന് ത്യാഗ ജ്വല പ്രവർത്തനം നടത്തിയ പാർടി നേതാക്കളും പ്രവർത്തകൻമാരും ഈ നിമിഷത്തിൽ അഭിമാനം കൊള്ളുകയാണ്,

അധികാരത്തിന് വേണ്ടി പാർടിയെ പണയം വെക്കാൻ ശ്രമിച്ചവർക്ക് കാലം നൽകിയ ശിക്ഷയാണ് ഇത് ഇടതുപക്ഷത്തിന്റെ തുടർ ഭരണത്തിൽ അഹ്‌മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനം വിട്ടു വീഴ്ചയില്ലാതെ രാഷ്ട്രീയ നിലപാടിന് ജനങ്ങൾ നൽകിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  Kerala, News, Kasaragod, Top-Headlines, INL, LDF, Political party, Politics, Leader, Minister, First minister for INL; Leaders and activists excited; Moideen Kunji Kalanad says long-awaited reply to class traitors; Aziz Kadappuram called the victory of the ideal political position.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia