ഫാഷൻ ഗോൾഡ് നിക്ഷേപം: വഞ്ചനാ കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഖമറുദ്ദീന്റെ ഹർജി ഉച്ചയോടെ ഹൈക്കോടതി പരിഗണിക്കും
Nov 11, 2020, 11:38 IST
എറണാകുളം: (www.kasargodvartha.com 11.11.2020) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ വഞ്ചനാ കുറ്റം നിലനിൽക്കുന്നതല്ലെന്നും കമ്പനി ലാഭത്തിലുള്ള സമയത്ത് കൃത്യമായി ലാഭവിഹിതം നൽകിയിരുന്നെന്നും അതിനാൽ തന്നെ വഞ്ചനാകുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സി ഖമറുദ്ദീന് ന് എം എല്‍ എ നല്കിയ ഹര്‍ജി ഹൈക്കോടതി ഉച്ചയോടെ പരിഗണിക്കും.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചനാ കുറ്റം നിലനില്‍ക്കില്ലെന്നും ഖമറുദ്ദീന് ഹര്‍ജിയില്‍ പറയുന്നു.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചനാ കുറ്റം നിലനില്‍ക്കില്ലെന്നും ഖമറുദ്ദീന് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ഖമറുദ്ദീനെതിരെയുള്ള വകുപ്പുകള്‍ റദ്ദാക്കാനാകില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നു.
Keywords: Kasaragod, Kerala, News, Muslim-league, Leader, Politics, Gold, Case, M.C.Khamarudheen, High-Court, Fashion Gold investment case: Khamaruddin's plea to drop fraud charge to be heard by high court this afternoon