ആവേശകരമായി എൽഡിഎഫ് കാസർകോട് മണ്ഡലം കൺവെൻഷൻ; കെ പി സതീഷ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു
Mar 13, 2021, 20:29 IST
കാസർകോട്: (www.kasargodvartha.com 13.03.2021) പ്രവർത്തകർക്ക് ആവേശം പകർന്ന് എൽഡിഎഫ് കാസർകോട് മണ്ഡലം കൺവെൻഷൻ ജില്ലാ സെർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. പൗരത്വ നിയമ ഭേദഗതി ബിലിന് കാരണക്കാരായ ബിജെപിയെ ചെറുക്കാൻ മുസ്ലിം ലീഗിന്റെ പങ്കാളിയായ കോൺഗ്രസിന് കഴിയില്ലെന്ന് കൂടുതൽ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർകാരിന്റെ വികസന പ്രവർത്തനങ്ങൾ കാസർകോട് മണ്ഡലത്തിലും എൽഡിഎഫിന് വിജയം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം എ ലത്വീഫ്, ഐഎൻഎൽ സംസ്ഥാന സെക്രടറി കാസിം ഇരിക്കൂർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ എസ് ഫഖ്‌റുദ്ദീൻ, ഹംസ ഹാജി, മൊയ്‌തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, എം സുമതി, കെ എ മുഹമ്മദ് ഹനീഫ, ദാമോദരൻ ബെള്ളിഗെ, അഹ്‌മദ് അലി കുമ്പള, അബ്ദുർ റഹ്‌മാൻ ബാങ്കോട്, എം അനന്തൻ നമ്പ്യാർ സംസാരിച്ചു.
എൽഡിഎഫ് മണ്ഡലം കമിറ്റിയെയും യോഗത്തിൽ തെരെഞ്ഞെടുത്തു.
ഭാരവാഹികൾ: കെ എ മുഹമ്മദ് ഹനീഫ (ചെയർമാൻ), എം കൃഷ്‌ണൻ, അബ്ദുർ റഹ്‌മാൻ ബാങ്കോട്, മുഹമ്മദ് സാലി, എം അനന്തൻ നമ്പ്യാർ, ദാമോദരൻ ബെള്ളിഗെ, പി ബി അഹ്‌മദ്, എസ് ജെ പ്രസാദ്, എ ജി നായർ, ഹാരിസ് ബെഡി (വൈസ് ചെയർമാൻ), അസീസ് കടപ്പുറം (കൺവീനർ), എം സുമതി, ഖലീൽ എരിയാൽ, ടി എം എ കരീം, ബിജു ഉണ്ണിത്താൻ (ജോ. കൺവീനർ).
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, LDF, K.P.Satheesh-Chandran, Inauguration, Niyamasabha-Election-2021, Exciting LDF Kasargod Constituency Convention; KP Satheesh Chandran inaugurated the function.
< !- START disable copy paste -->