മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി അഹ് മദ് കുഞ്ഞി വീണ്ടും മുസ്ലിം ലീഗില്‍ ചേര്‍ന്നു
Apr 24, 2018, 12:47 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2018) മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി അഹ് മദ് കുഞ്ഞി വീണ്ടും മുസ്ലിം ലീഗില്‍ ചേര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതെന്നും മാറിയ സാഹചര്യത്തില്‍ മാതൃസംഘടനയിലേക്ക് തിരിച്ചുപോവുകയാണെന്നും അഹ് മദ് കുഞ്ഞി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫാസിസത്തെ ചെറുക്കുന്നതിനും മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടിയാണ് ലീഗിലേക്ക് തിരിച്ചുപോകുന്നതെന്നും മാധ്യമ പ്രവര്‍ത്തകരോട് ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ലീഗുകാരനായിട്ടായിരുന്നു താന്‍ ജനിച്ചതും വളര്‍ന്നതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിലെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായത്. പിന്നീട് പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നയസമീപനം കാരണം പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കുകയും വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തിരുന്നു. പിന്നീടാണ് ഇപ്പോള്‍ മാതൃസംഘടനയിലേക്കുള്ള തിരിച്ചുപോക്ക്.
സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട പാലോളി കമ്മിറ്റിയിലെ അംഗമായിരുന്നു സി അഹ് മദ് കുഞ്ഞി. സി അഹ് മദ് കുഞ്ഞിയുടെ തിരിച്ചുവരവോടെ മഞ്ചേശ്വരം ഉള്‍പെടുന്ന മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കഴിയുമെന്നും എം സി ഖമറുദ്ദീനും എ. അബ്ദുര്‍ റഹ് മാനും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Muslim-league, Politics, Ex. District Panchayat president C. Ahmed Kunhi going to Muslim League.
< !- START disable copy paste -->