city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയ നേതാവെന്ന നിലയിലാണെന്ന് ഇ പി ജയരാജൻ; 'മുൻകാലങ്ങളിൽ ജമാഅതെ ഇസ്ലാമിയെ എതിർത്ത മുസ്ലിം ലീഗിന് ഇപ്പോഴെന്ത് സംഭവിച്ചു' ​​​​​​​

ep jayarajan defends pinarayi vijayans criticism of sadikal
Photo: Arranged

● പിണറായിയുടെ വിമർശനം ന്യായീകരിച്ച് ഇ പി ജയരാജൻ
● മുസ്ലീം ലീഗിന്റെ നിലപാടിലെ മാറ്റത്തെ ചോദ്യം ചെയ്തു.
● ' ജമാഅതെ ഇസ്ലാമിയെ മുസ്ലിംലീഗ് പ്രസിഡണ്ടുമാർ മുൻകാലങ്ങളിൽ എതിർത്തിട്ടുണ്ട്'

കാസർകോട്: (KasargodVartha) പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത് രാഷ്ട്രീയ നേതാവ് എന്ന നിലയിലാണെന്ന് സിപിഎം കേന്ദ്രകമിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് ഡി പി ഐയുമായും ജമാഅതെ ഇസ്ലാമിയുമായും സഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതിനാലാണെന്നും ജയരാജൻ പറഞ്ഞു. ജമാഅതെ ഇസ്ലാമിയെ മുസ്ലിംലീഗ് പ്രസിഡണ്ടുമാർ മുൻകാലങ്ങളിൽ എതിർത്തിട്ടുണ്ട്. ആ നിലപാടിൽ നിന്ന് എന്താണ് ഇപ്പോൾ മുസ്ലിംലീഗിന് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

അത് മുസ്ലിം ലീഗിന് ക്ഷീണമാണ്. ജമാഅതെ ഇസ്ലാമിയെ പിന്തുണക്കുന്നത് ആർഎസ്എസിന് കരുത്തേകുന്നത് പൊലെയാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. സിപിഎം കാസർകോട് ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് ജയരാജൻ കാസർകോട്ട് എത്തിയത്.

#EPJayarajan #PinarayiVijayan #SadikaliThangal #CPM #MuslimLeague #KeralaPolitics #SDPI #Jamaat_e_Islami

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia