സ്വാശ്രയ കോളജിലെ അധ്യാപകർക്കും അനധ്യാപകർക്കും തെരെഞ്ഞടുപ്പ് ഡ്യൂട്ടി; കള്ളവോട്ടിന് കളമൊരുക്കാനെന്ന ആരോപണവുമായി രാജ് മോഹൻ ഉണ്ണിത്താൻ എം പി രംഗത്ത്
Dec 5, 2020, 18:31 IST
കാസർകോട്: (www.kasargodvartha.com 05.12.2020) സ്വാശ്രയ കോളജിലെ അധ്യാപകർക്കും അനധ്യാപകർക്കും തെരെഞ്ഞടുപ്പ് ഡ്യൂട്ടി നൽകിയത് കള്ളവോട്ടിന് കളമൊരുക്കാനെന്ന ആരോപണവുമായി രാജ് മോഹൻ ഉണ്ണിത്താൻ എം പി രംഗത്ത്. കള്ള വോട്ടിന് കുപ്രസിദ്ധി നേടിയ ജില്ലയാണ് കാസർകോട്. ഇവിടെയാണ് വളരെ അശ്രദ്ധമായ രീതിയിൽ ജില്ലാ ഭരണകൂടം പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്ന് എം പി പറഞ്ഞു.
സ്ഥിര നിയമനം നേടിയിട്ടുള്ള എയ്ഡഡ്, ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കാണ് പൊതുവേ ഇലക്ഷൻ ഡ്യൂട്ടി നൽകാറുള്ളത്. ഇലക്ഷൻ അട്ടിമറിക്കുവാൻ ഏതെങ്കിലും തരത്തിൽ ഉദ്യോഗസ്ഥർ തയ്യാറായാൽ നടപടി എടുക്കുവാൻ സൗകര്യത്തിനു വേണ്ടിയാണ് ഇങ്ങനെ കാലാകാലങ്ങളിലായി ചെയ്തു കൊണ്ടിരിക്കുന്നത്.
എന്നാൽ ഇവിടെ സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും ജില്ലാ ഭരണകൂടം പോളിംഗ് ഉദ്യോഗസ്ഥർ ആയി നിയമനം നൽകിയിരിക്കുകയാണ്. ചെറു പനത്തടി സെൻ മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്ന് അധ്യാപകർക്കാണ് പ്രിസൈഡിംഗ് ഓഫീസർ ആയി നിയമനം നൽകിയിരിക്കുന്നത്. ഈ സ്വയാശ്രയ കോളേജിലെ ഒരു അനധ്യാപികക്ക് പോളിംഗ് ഉദ്യോഗസ്ഥയായി നിയമം ലഭിച്ചിട്ടുണ്ട്.
മുന്നാട് പീപ്പിൾസ് കോളജിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങൾ യുജിസി കാറ്റഗറിയിൽപ്പെട്ട കോളേജ് അതായത് എയ്ഡഡ് അല്ലെങ്കിൽ ഗവൺമെന്റ് മേഖലയിലുള്ള കോളേജ് എന്ന വ്യാജേന ഇ- ഡ്രോപ്പിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതിലും ഗൂഢാലോചനയുണ്ട്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ എന്ത് ചെയ്താലും നടപടി എടുക്കുവാൻ സാധിക്കില്ല എന്ന ഒറ്റക്കാരണത്താൽ തന്നെ ഇത്തവണ കാസർകോട് ജില്ലയിൽ കള്ളവോട്ടിനുള്ള സാധ്യത വളരെയധികം കൂടുതലാണെന്ന് വ്യാഖ്യാനിക്കേണ്ടതായി വരുമെന്നും എം പി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ല. നിരവധി സ്ഥലങ്ങളിൽ പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത് സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബുകളിലും പാർട്ടി ഓഫീസുകളിലുമാണ്. വോട്ടർമാർക്ക് നിർഭയമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഇതിനാൽ കഴിയില്ല. ഭരണകൂടത്തിന്റെ ചട്ടുകമായി ജില്ലാ ഭരണകൂടം മാറിയതായും രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രസ്താവിച്ചു.

Keywords: Election, Political party, Politics, Local-Body-Election-2020, Teachers, College, Rajmohan Unnithan, Voters list, Kasaragod, Kerala, News, Electoral duty for teachers and non-teachers in self-financing colleges; Rajmohan Unnithan MP says preparing the ground for fraudulent votes.
< !- START disable copy paste -->