സ്ത്രീകൾ ഉൾപെടെ 8 സി പി എം പ്രവർത്തകർ പാർടി വിട്ട് കോൺഗ്രസിൽ ചേർന്നു
Aug 25, 2021, 20:13 IST
ബന്തടുക്ക: (www.kasargodvartha.com 25.08.2021) സ്ത്രീകൾ ഉൾപെടെ എട്ട് സി പി എം പ്രവർത്തകർ പാർടി വിട്ട് കോൺഗ്രസിൽ ചേർന്നു. ബന്തടുക്കയിലെ ചിക്കണ്ടം മൂലയിലെ സുബ്രായ്യൻ ആചാരി, യമുന, മോഹനൻ ആചാരി, ചന്ദ്രാവതി, രാധാകൃഷ്ണൻ, യശ്വന്ത്, അശ്വതി, നവ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.
കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ്റെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡൻ്റ് ഹകീം കുന്നിൽ ഇവരെ പാർടിയിലേക്ക് സ്വീകരിച്ചു. ബന്തടുക്ക പ്രിയദർശിനി മന്ദിരത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് ചേർന്ന യോഗം എം പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രടറി എം സി പ്രഭാകരൻ, മുളിയാർ ബ്ലോക് പ്രസിഡൻ്റ് ബലരാമൻ നമ്പ്യാർ, പവിത്രൻ സി നായർ, ജോസ് പാറത്തട്ടൽ, കമലാക്ഷൻ ചൂരിത്തോട്, കൃഷ്ണൻ ബി, ലിസി തോമസ്, ഷീബ സന്തോഷ്, ആലീസ് ജോർജ്, രതീഷ് ബേത്തലം, പുരുഷു പാലാർ, മനോജ് കക്കച്ചാൽ, ആനന്ദൻ എന്നിവർ പ്രസംഗിച്ചു. തോമസ് കീച്ചേരി സ്വാഗതവും ലില്ലി തോമസ് നന്ദിയും രേഖപ്പെടുത്തി.
Keywords: CPM, News, Kasaragod, Kerala, Bandaduka, Congress, Politics, MP, Eight CPM activists joined in Congress
< !- START disable copy paste -->