city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ഗോത്സവത്തില്‍ റവന്യൂ മന്ത്രിയെയും പാര്‍ട്ടിയെയും അവഗണിച്ചതിനെതിരെ സിപിഐ ജില്ലാ നേതൃത്വം; നോട്ടീസില്‍ ജില്ലാ സെക്രട്ടറിയുടെ പേര് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടിനും താഴെ, പ്രതിഷേധം അണപൊട്ടുന്നു

കാസര്‍കോട്: (www.kasargodvartha.com 29.12.2017) കാഞ്ഞങ്ങാട്ട് വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള സര്‍ഗോത്സവം സംസ്ഥാന കലാ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രിയെയും പാര്‍ട്ടിയെയും അവഗണിച്ചതിനെതിരെ പ്രതിഷേധം അണപൊട്ടുന്നു. സിപിഐയുടെയും പോഷക സംഘടനയുടെയും നേതാക്കള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നു. കലാമേളയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ ബാലന്റെയും ചിത്രങ്ങള്‍ക്കൊപ്പം ജില്ലയിലെ എം എല്‍ എമാരായ കെ. കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, പി.ബി അബ്ദുര്‍ റസാഖ് എന്നിവരുടെയും ചിത്രങ്ങള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ സ്ഥലം എം എല്‍ എ കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ചിത്രം സ്ഥാപിക്കാതെ അദ്ദേഹത്തെ അവഹേളിച്ചുവെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.

സര്‍ഗോത്സവത്തില്‍ റവന്യൂ മന്ത്രിയെയും പാര്‍ട്ടിയെയും അവഗണിച്ചതിനെതിരെ സിപിഐ ജില്ലാ നേതൃത്വം; നോട്ടീസില്‍ ജില്ലാ സെക്രട്ടറിയുടെ പേര് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടിനും താഴെ, പ്രതിഷേധം അണപൊട്ടുന്നു


ഇതിനു പുറമെ സിപിഐയെയും ഉദ്ഘാടന ചടങ്ങില്‍ തഴഞ്ഞുവെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. സംഭവത്തില്‍ സിപിഐ നേതാവും ഘോഷയാത്ര കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് അംഗവുമായ എം നാരായണന്‍ ഉദ്ഘാടന വേദിയില്‍ വെച്ച് ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും തുടര്‍ന്ന് ക്ഷുഭിതനായ അവിടെ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം എം എല്‍ എ കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരനെ സംഘാടക സമിതി മനപൂര്‍വ്വം മാറ്റി നിര്‍ത്തിയതാണെന്നും സിപിഐയുടെ ജില്ലയിലെ ഒരു പ്രതിനിധിയെയും ഉദ്ഘാടന സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ഗോത്സവത്തിന്റെ ക്ഷണക്കത്തിലും സംഘാടക സമിതി ചെയര്‍മാനായ മന്ത്രിയുടെ പേര് ഉള്‍പെടുത്തിയിരുന്നില്ല. പകരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. മന്ത്രിയുടെ മണ്ഡലമായിട്ടും സിപിഐക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാതിരുന്നത് ആസൂത്രിതമാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുള്ളത്. സമാപന സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ പേര് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടിനും താഴെ നല്‍കിയതും ബോധപൂര്‍വ്വമാണെന്ന് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടി. പരിപാടിയുടെ സംഘാടനത്തില്‍ സിപിഐയുടെ അധ്യാപക യൂണിയനും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയ്ക്കും പ്രാതിനിധ്യം നല്‍കാതിരുന്നതും ഒച്ചപ്പാടിന് കാരണമായിരിക്കുകയാണ്.

ഘോഷയാത്ര ചെയര്‍മാനാക്കി എന്ന് കാണിച്ച് നോട്ടീസില്‍ പേര് വെച്ചതല്ലാതെ ആലോചനാ യോഗത്തില്‍ വിളിച്ചിരുന്നില്ലെന്നും എം നാരായണന്‍ ചൂണ്ടിക്കാട്ടി.

Related News:

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സംസ്ഥാനകലാമേളയുടെ ഉദ്ഘാടനവേദിയില്‍ നിറഞ്ഞുനിന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ കെ ബാലന്റെയും ജില്ലയിലെ മറ്റു എം എല്‍ എ മാരുടെയും ചിത്രങ്ങള്‍; എന്നാല്‍ സ്ഥലം എം എല്‍ എ കൂടിയായ റവന്യൂമന്ത്രിയുടെ ചിത്രത്തിന് വേദിയില്‍ വിലക്ക്; ക്ഷുഭിതനായ സി പി ഐ നേതാവ് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, E.Chandrashekharan, Protest, CPI, Pinarayi-Vijayan, Politics,E. Chandrasekharan's photo not added in Sargolsavam Flex; CPI Protested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia