ഡിവൈഎഫ്‌ഐക്ക് പുതിയ സാരഥികള്‍; സി ജെ സജിത്ത് സെക്രട്ടറി, പി കെ നിഷാന്ത് പ്രസിഡന്റ്, കെ സബീഷ് ട്രഷറര്‍
Oct 2, 2018, 17:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.10.2018) ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി ജെ സജിത്തിനെ സെക്രട്ടറിയായും പി കെ നിഷാന്തിനെ പ്രസിഡന്റായും ട്രഷററായി കെ സബീഷിനെയും തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് മേലങ്കോട്ട് നടന്ന ദ്വിദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.
പ്രളയ ദുരന്തത്തെ തുടര്‍ന്ന് പ്രകടനവും പൊതുസമ്മേളനവും മാറ്റിവെച്ചിരുന്നു. ന്യൂനപക്ഷ - ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ഒരുപോലെ സ്വാധീനമുള്ള കാസര്‍കോടിന്റെ മണ്ണില്‍ ഇതിന് രണ്ടിനുമെതിരെ പോരാടാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിച്ചു.
ചൊവ്വാഴ്ച രാവിലെ സംഘടന പ്രവര്‍ത്തന റിപോര്‍ട്ടുകളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തത്. തുടര്‍ന്ന് പ്രമേയങ്ങളും ക്രഡന്‍ഷ്യല്‍ റിപോര്‍ട്ടും അവതരിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Kanhangad, DYFI, Office- Bearers, CPM, Politics, DYFI Kasargod Dist commitee office bearers
< !- START disable copy paste -->