ഡി വൈ എഫ് ഐ- ബി ജെ പി സംഘട്ടനം; അഞ്ചുപേര്‍ ആശുപത്രിയില്‍
Feb 25, 2018, 17:36 IST
കുമ്പള: (www.kasargodvartha.com 25.02.2018) ആരിക്കാടി കുന്നില്‍ ഡി.വൈ.എഫ്.ഐ- ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡി.വൈ.എഫ്.ഐ. ആരിക്കാടി കുന്നില്‍ യൂണിറ്റ് പ്രസിഡണ്ട് സമര്‍ (25), ബി.ജെ.പി. പ്രവര്‍ത്തകരായ ചേതന്‍ (22), സുനില്‍ കുമാര്‍ (20), പ്രദീപ് (23), മോഹന്‍ (21) എന്നിവര്‍ക്കാണ് സംഘട്ടനത്തില്‍ പരിക്കേറ്റത്.
സമറിനെ കുമ്പള സഹകരണാശുപത്രിയിലും ബി ജെ പി പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുമ്പളയില്‍ നടക്കുന്ന ബി.എം.എസ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആരിക്കാടി കുന്നിലിലെ റോഡരികില്‍ കെട്ടിയിരുന്ന കൊടി തോരണങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആരിക്കാടി കുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ ഓഫീസിലേക്ക് കല്ലേറ് നടന്നു.
ഇതിനെ ചോദ്യം ചെയ്തതിന് ഒരു സംഘം ബി.ജെ.പി. പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും ബി.എം.എസ് പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടി കെട്ടുന്നതിനിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് ബി.ജെ.പി പ്രവര്‍ത്തകരും ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Clash, BJP, DYFI, Injured, hospital, Crime, Police, Political party, Politics, DYFI- BJP Conflict; 5 hospitalized < !- START disable copy paste -->
സമറിനെ കുമ്പള സഹകരണാശുപത്രിയിലും ബി ജെ പി പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുമ്പളയില്‍ നടക്കുന്ന ബി.എം.എസ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആരിക്കാടി കുന്നിലിലെ റോഡരികില്‍ കെട്ടിയിരുന്ന കൊടി തോരണങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആരിക്കാടി കുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ ഓഫീസിലേക്ക് കല്ലേറ് നടന്നു.
ഇതിനെ ചോദ്യം ചെയ്തതിന് ഒരു സംഘം ബി.ജെ.പി. പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും ബി.എം.എസ് പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടി കെട്ടുന്നതിനിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് ബി.ജെ.പി പ്രവര്‍ത്തകരും ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Clash, BJP, DYFI, Injured, hospital, Crime, Police, Political party, Politics, DYFI- BJP Conflict; 5 hospitalized