ജനതാദള്‍ യുവിലെ യുഡിഎഫ് അനുകൂലികള്‍ ഒത്തുചേരുന്നു; അനുനയ തന്ത്രവുമായി വീരന്‍ പക്ഷം, എല്‍ഡിഎഫ് വിരുദ്ധ കണ്‍വെന്‍ഷന്‍ നിര്‍ണായകം
Mar 11, 2018, 11:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.03.2018) ജനതാദള്‍ യുവിലെ യുഡിഎഫ് അനുകൂലികള്‍ വീരന്‍ പക്ഷത്തിനെതിരെ നിലപാട് കര്‍ശനമാക്കുന്നു. എം പി വീരേന്ദ്രകുമാറും അനുയായികളും ജനതാദളിനെ എല്‍ഡിഎഫിന്റെ തൊഴുത്തില്‍ കെട്ടിയത് സംഘടനാ രീതികളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണെന്നാണ് യുഡിഎഫ് അനുകൂല വിഭാഗം അനുകൂലിക്കുന്നത്. യുഡിഎഫില്‍ തന്നെ തുടരുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ജനതാദള്‍ യു വിന്റെ ചില നേതാക്കളും പ്രവര്‍ത്തകരും ഞായറാഴ്ച കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
സംസ്ഥാനത്ത് യുഡിഎഫ് അനുകൂല ജനതാദള്‍ പക്ഷത്തെ നയിക്കുന്ന ജോണ്‍ ജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ജില്ലയില്‍ ജനതാദളിന് ഏറ്റവും ശക്തമായ സ്വാധീനമുള്ളത് തൃക്കരിപ്പൂരിലാണ്. ഇവിടെ നിന്നടക്കമുള്ള പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം എം പി വീരേന്ദ്രകുമാറിനോടൊപ്പം നിലയുറപ്പിച്ചിരുന്ന ഇവിടത്തെ നേതാക്കളും പ്രവര്‍ത്തകരും ജനതാദള്‍ എല്‍ഡിഎഫുമായി യോജിക്കുന്നതിനെ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ കണ്‍വെന്‍ഷന്‍ നടത്തി യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
അതേസമയം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചവരില്‍ പലരെയും പിന്തിരിപ്പിക്കാന്‍ വീരന്‍ പക്ഷം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇവരുടെ തന്ത്രങ്ങളില്‍ ഏതാനും നേതാക്കള്‍ അകപ്പെട്ടതായും വിവരമുണ്ട്. ഇടതുമുന്നണിയില്‍ ഉണ്ടായിരുന്ന കാലത്ത് സിപിഎമ്മുമായി പോരടിച്ചിരുന്ന തൃക്കരിപ്പൂരിലെ ഭൂരിഭാഗം ദള്‍ പ്രവര്‍ത്തകരും യുഡി എഫില്‍ ചേര്‍ന്നതോടെ ഏറെ സന്തോഷിച്ചിരുന്നു. ഇനി വീണ്ടും ഇടതുപക്ഷത്തേക്ക് പോകാന്‍ ഇവര്‍ക്ക് താത്പര്യമില്ല.
ജില്ലയിലെ പ്രധാനപ്പെട്ട സഹകരണ സ്ഥാപനമായ ഫാര്‍മേര്‍സ് സര്‍വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. ജനതാദളും മുസ് ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്നാണ്. പതിറ്റാണ്ടുകളായി ബാങ്ക് ഭരണം നിയന്ത്രിക്കുന്നത് ജനതാദള്‍ ഒന്നാംകക്ഷിയായ മുന്നണിയാണ്. ജനതാദളിന്റെ ഇടതുമുന്നണി പ്രവേശനം ബാങ്കിലെ സഹകരണ മുന്നണിയെ ബാധിക്കില്ലെങ്കിലും മുറുമുറുപ്പുള്ളവര്‍ ഏറെയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, UDF, LDF, Convention, Muslim-league, Congress, Politics, D(U) splitting: Anti-left convention is decisive .
< !- START disable copy paste -->