city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

President of India | ചരിത്ര നിമിഷം; 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു; ദരിദ്രർക്ക് സ്വപ്നം കാണാൻ മാത്രമല്ല ആ സ്വപ്നങ്ങൾ നിറവേറ്റാനും കഴിയുമെന്നതിന്റെ തെളിവെന്ന് കന്നിപ്രസംഗത്തിൽ രാജ്യത്തിന്റെ പ്രഥമപൗര

ന്യൂഡെൽഹി: (www.kasargodvartha.com) ഇൻഡ്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റിന്റെ സെൻട്രൽ ഹോളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ, മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുൾപെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുർമുവിന് കരഘോഷം ലഭിച്ചു.
  
President of India | ചരിത്ര നിമിഷം; 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു; ദരിദ്രർക്ക് സ്വപ്നം കാണാൻ മാത്രമല്ല ആ സ്വപ്നങ്ങൾ നിറവേറ്റാനും കഴിയുമെന്നതിന്റെ തെളിവെന്ന് കന്നിപ്രസംഗത്തിൽ രാജ്യത്തിന്റെ പ്രഥമപൗര

തന്റെ നേട്ടം വ്യക്തിപരമായ നേട്ടമല്ലെന്നും മറിച്ച് ഇൻഡ്യയിലെ ദരിദ്രർക്ക് സ്വപ്നം കാണാൻ മാത്രമല്ല ആ സ്വപ്നങ്ങൾ നിറവേറ്റാനും കഴിയുമെന്ന് ഇത് തെളിയിക്കുന്നുവെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് മുർമു പറഞ്ഞു. രാവിലെ രാജ്ഘട്ടിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് മുർമു ആദരാഞ്ജലികൾ അർപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടുന്നതിന് മുമ്പ്, മുർമു രാഷ്ട്രപതി ഭവനിലെത്തി. മുൻവശത്ത് ആചാരപരമായ സല്യൂട് നൽകി. രാംനാഥ് കോവിന്ദും ഭാര്യ സവിതയും ഒപ്പമുണ്ടായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീകർ ഓം ബിർള, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രസിഡന്റാണ് മുർമു. പരമോന്നത ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിതയും സ്വതന്ത്ര ഇൻഡ്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയുമാണ് അവർ.

Keywords:  New Delhi, India, News, Top-Headlines, President, India, Politics, Political  party, Government, Draupadi Murmu takes oath as President of India.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia