Verghese Kurien | അമുല്‍ വിവാദത്തിനിടയില്‍, ധവള മുദ്രയായി ഇന്‍ഡ്യയുടെ മലയാളി പാല്‍ക്കാരന്‍
Apr 9, 2023, 19:35 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) ഗുജറാതില്‍ നിന്നുള്ള നന്മയായിരുന്നു ഒരു കാലം രാജ്യം കണികണ്ടുണര്‍ന്ന അമുല്‍. ഇന്‍ഡ്യയെ പാലൂട്ടിയ മലയാളി ഡോ. വര്‍ഗീസ് കുര്യനെ രാജ്യം പരമോന്നത ബഹുമതികള്‍ നല്‍കി ആദരിച്ചതിന് പുറമെ മരണാനന്തരം തപാല്‍ മുദ്രയും ഇറക്കി. ധവള വിപ്ലവ പിതാവായി അറിയപ്പെടുന്ന കുര്യന്‍ നല്‍കിയ സന്ദേശത്തിന്റെ അകിടാണ് കര്‍ണാടക ഉള്‍പെടെ ക്ഷീര കര്‍ഷക സംഘങ്ങളുടെ കറവ ഉറവിടം. ദിനേന 84.50 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്ന കര്‍ണാടകയിലെ 26 ലക്ഷം ക്ഷീരോത്പാദ സംഘങ്ങള്‍ക്കും അനുബന്ധ കര്‍ഷകര്‍ക്കും ദ്രോഹമാവുകയാണിപ്പോള്‍ അമുല്‍.
ലോകോത്തര ധവള വിപ്ലവ നായകന്‍ പത്മവിഭൂഷണ്‍ ഡോ. വര്‍ഗീസ് കുര്യന്റെ മുഖം 2021 നവംബര്‍ 26ന് അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി വാര്‍ഷിക ദിനത്തിലാണ് തപാല്‍ മുദയായത്. ബ്രിടീഷ് ഇന്‍ഡ്യയില്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറില്‍ കോഴിക്കോട്ട് 1921 നവംബര്‍ 26ന് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ പുത്തന്‍ പാറക്കല്‍ കുര്യന്റെ മകനായി ജനിച്ച വര്‍ഗീസ് 2012 സെപ്റ്റംബര്‍ ഒമ്പതിന് ഗുജറാതിലെ നാദിയാദിലാണ് അന്തരിച്ചത്. പിതാവ് ബ്രിടീഷ് സര്‍കാര്‍ സര്‍വീസില്‍ സിവില്‍ സര്‍ജനായിരുന്നതിനാല്‍ അടിക്കടി ലഭിച്ച സ്ഥലംമാറ്റങ്ങള്‍ക്കനുസരിച്ച് ഇടങ്ങള്‍ മാറിമാറിയാണ് വര്‍ഗീസ് വിദ്യാഭ്യാസം നേടിയിരുന്നത്.
ഗുജറാത് ആസ്ഥാനമായ 'അമുല്‍' ക്ഷീര കര്‍ഷക സഹകരണ സംഘം വഴി പാല്‍ ഉല്‍പാദനത്തില്‍ ഇന്‍ഡ്യയെ ഒന്നാമതെത്തിച്ചതിലൂടെയാണ് വര്‍ഗീസ് കുര്യന്‍ ലോകോത്തര കീര്‍ത്തി കിരീടം ചൂടിയത്. പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് അദ്ദേഹത്തെ നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാക്കിയത്. 1999ല്‍ പത്മവിഭൂഷണ്‍, 1965ല്‍ പത്മശ്രീ, 1966ല്‍ പത്മഭൂഷണ്‍ എന്നിങ്ങനെ അവാര്‍ഡുകള്‍ നല്‍കി രാജ്യം വര്‍ഗീസ് കുര്യനെ ആദരിച്ചു.
കര്‍ണാടക ഷിവമോഗ്ഗ-ദാവണ്‍ഗരെ-ചിത്രദുര്‍ഗ കോഓപറേറ്റീവ് മില്‍ക് യൂണിയന്‍ (ഷിമുല്‍) റിട. എന്‍ജിനീയര്‍ ഡിവി മല്ലികാര്‍ജുന്‍ 2018ല്‍ സമര്‍പിച്ച നിര്‍ദേശം അനുസരിച്ചാണ് കേന്ദ്രസര്‍കാര്‍ വര്‍ഗീസ് കുര്യന്റെ സ്റ്റാംപ് പുറത്തിറക്കിയത് എന്നത് അമുല്‍ സ്ഥാപകന്‍ ക്ഷീരകര്‍ഷകരില്‍ ചെലുത്തിയ സ്വാധീന മുദ്രയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Keywords: News, Mangalore News, Karnataka News, Dr Verghese Kurien, Amul Milk, Business News, Political News, Controvesy, Amul-Controversy, Amul-News, Dr Verghese Kurien and Amul.
< !- START disable copy paste -->