യൂത്ത് ലീഗ് ഒരുക്കിയ ഡിജിറ്റല്‍ ക്ലാസ് മുറി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
Jun 23, 2017, 16:08 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 23.06.2017) യൂത്ത് ലീഗ് ഒരുക്കിയ ഡിജിറ്റല്‍ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്ലങ്കൈ ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലങ്കൈ എല്‍ പി സ്‌കൂളിലാണ് ഡിജിറ്റല്‍ ക്ലാസ് മുറി ഒരുക്കിയത്. ഇതിന്റെ ഭാഗമായി എല്‍ സി ഡി പ്രൊജക്ടര്‍ സംവിധാനം ഉള്‍പ്പെടെയുള്ള സംവിധാനം സ്‌കൂളില്‍ ഒരുക്കി. ഡിജിറ്റല്‍ യുഗത്തില്‍ പഠന രീതി പുതിയ മാറ്റം കൊണ്ട് വരാനും കല്ലങ്കൈ സ്‌കൂളിനെ മികച്ച സ്ഥാപനമാക്കാനും വിവിധ പദ്ധതികളാണ് പൊതുജന പങ്കാളിത്തത്തോടെ യൂത്ത് ലീഗ് നടത്തി വരുന്നത്.
ഉച്ചഭക്ഷണ പാത്രങ്ങള്‍, കമ്പ്യൂട്ടര്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഒന്നാം ഘട്ടത്തില്‍ ഒരുക്കിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് പഠനം ദൃശ്യവല്‍ക്കരിക്കുന്നതിനും, സെമിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം, വിവിധ പരിശീലന പരിപാടികള്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ നിരന്തരമായി സംഘടിപ്പിക്കുന്നതിനും അര ലക്ഷം രൂപ വിലമതിക്കുന്ന എല്‍ സി ഡി പ്രൊജക്ടറും ബിഗ് സ്‌ക്രീന്‍ സംവിധാനവുമുള്ള ഡിജിറ്റല്‍ ക്ലാസ്സൊരുക്കിയത്.
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജീലാനി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിസണ്ട് പി എം മുനീര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, പ്രധാന അധ്യാപിക സുധ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ഷമീറ ഫൈസല്‍, മാഹിന്‍ കുന്നില്‍, അബൂബക്കര്‍ ഹാജി കല്ലങ്കൈ, ബഷീര്‍ മൂപ്പ, ഉസ്മാന്‍ കല്ലങ്കൈ, മൊയ്തീന്‍, സുലൈമാന്‍ ലണ്ടന്‍, നാം ഹനീഫ്, അബ്ദുര്‍ റഹ് മാന്‍ മാര്‍ബിള്‍, സമദ്, പി ടി എ പ്രസിസന്റ് കരീം മയില്‍പാറ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഇല്യാസ്, സമദ്, സത്താര്‍, അഷ്‌റഫ്, ജാഫര്‍, അസ്‌ക്കര്‍, നവാസ്, മുസമ്മില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, Mogral puthur, kasaragod, news, Youth League, Politics, school, Education, Digital class room inaugurated.