ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ അപകീര്‍ത്തി സന്ദേശം; മുസ്ലിംലീഗ് കള്ളപ്രചരണം നടത്തുന്നതായി സി പി എം
Aug 10, 2020, 21:43 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2020) സി പി എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി അംഗവും കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ ടി എം അബ്ദുര്‍ റഹ് മാനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം ലീഗ് അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിക്കുന്നതായി ആരോപണവുമായി സി പി എം രംഗത്ത്. പണം അപഹരിച്ചതിന് പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും അബ്ദുര്‍ റഹ് മാനെ മാറ്റിയെന്നുമുള്ള വ്യാജ പ്രചരണമാണ് ലീഗ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്നത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി വ്യക്തിഹത്യ നടത്താനും പാര്‍ട്ടിയെ അപമാനിക്കാനുമുള്ള നീക്കമാണ് ലീഗുകാരുടേത്. ഇവരുടെ കള്ളപ്രചാരണത്തിനെതിരെ അബ്ദുര്‍ റഹ് മാന്‍ കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടുത്ത നാളിലായി യൂത്ത് ലീഗ് നേതാക്കളുള്‍പ്പെടെ തളങ്കര, തെരുവത്ത് പ്രദേശങ്ങളില്‍നിന്നും സി പി എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. നിരവധി കുടുംബങ്ങളാണ് ലീഗിന്റെ അഴിമതിയിലും വികസന വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് സി പി എമ്മിലേക്ക് കടന്നുവരുന്നത്.
ഇതില്‍ വിറളിപൂണ്ട ലീഗ് നേതൃത്വം ഇല്ലാക്കഥകളുണ്ടാക്കി പ്രദേശത്ത് സജീവ പ്രവര്‍ത്തനം നടത്തുന്നവരെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത്തരം അപവാദപ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ലീഗ് പ്രവര്‍ത്തകര്‍ മാപ്പുപറയണമെന്നും ഇത്തരക്കാരെ നിയന്ത്രിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകണമെന്നും സി പി എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, CPM, Muslim-league, Politics, Leader, Defamation message against a local committee member