ആഴക്കടൽ മത്സ്യബന്ധനം: മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നു: കെ സുരേന്ദ്രൻ
Mar 25, 2021, 23:05 IST
കാസർകോട്: (www.kasargodvartha.com 25.03.2021) ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മൂടി ഓരോ ദിവസം കഴിയുന്തോറും അഴിഞ്ഞു വീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർകോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കാപട്യക്കാരനാണെന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രി എല്ലാ തട്ടിപ്പുകൾക്കും കൂട്ടുനിൽക്കുകയും പിടിയ്ക്കപ്പെടുമ്പോൾ എനിയ്ക്ക് ഒന്നും അറിയില്ല നാമനാരായണ എന്ന് പറഞ്ഞ് രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കും തോറും മുഖ്യമന്ത്രിയുടെ അഴിമതികൾ ഓരോന്നായി പുറത്തുവരികയാണ്. ആഴക്കടൽ മത്സ്യബന്ധന കരാർ പൂർണമായി മുഖ്യമന്ത്രി തന്നെ ആസൂത്രണം ചെയ്തതാണ്. തട്ടിപ്പ് കമ്പനിയാണെന്നാണ് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറഞ്ഞിരുന്നത്. ആ തട്ടിപ്പ് കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ചർച നടത്തിയിട്ട് തട്ടിപ്പ് പുറത്തായപ്പോൾ മുഖ്യമന്ത്രി അഭിനയിക്കുകയാണ്.
മത്സ്യ തൊഴിലാളികളെ വഞ്ചിച്ച് നാടിന്റെ ഭദ്രതയ്ക്ക് ഭീഷണി ഉണ്ടാക്കുന്ന നടപടിയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘങ്ങളുമായി ചർച നടത്തിയത് എന്തിനാണ്, മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം. ഇതിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രിയും ഇ പി ജയരാജനുമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, K.Surendran, Pinarayi-Vijayan, Fishermen, BJP, EP Jayarajan, Deep sea fishing: CM's face falls off: K Surendran.
< !- START disable copy paste -->