ശരത്തിന്റെയും കൃപേഷിന്റെയും ബലിതര്‍പ്പണ ചടങ്ങില്‍ വിതുമ്പി ബന്ധുക്കളും നേതാക്കളും; സ്ഥാനാര്‍ത്ഥിയും സംബന്ധിച്ചു
Mar 30, 2019, 16:14 IST
ബേക്കല്‍: (www.kasargodvarta.com 30.03.2019) പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരുടെ 41ാം രക്തസാക്ഷിത്വ ദിനമായ ശനിയാഴ്ച തൃക്കണ്ണാട് കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങ് നടന്നു. ക്ഷേത്ര മുഖ്യകര്‍മ്മി ചടങ്ങിന് നേതൃത്വം നല്‍കി. രക്തസാക്ഷികളായ രണ്ട് പേരുടെയും പ്രായത്തില്‍ കുറഞ്ഞവരാണ് ബലിതര്‍പ്പണം ചെയ്തത്. ബലിതര്‍പ്പണത്തില്‍ വന്ന ബന്ധുക്കളായ കുട്ടികള്‍ ചടങ്ങിനിടെ വിതുമ്പി.
ശരത്തിന്റെ അച്ഛന്‍ പി കെ സത്യനാരായണന്‍, അമ്മ ലത, കൃപേഷിന്റെ അച്ചന്‍ കൃഷ്ണന്‍, അമ്മ ബാലാമണി എന്നിവരോടൊപ്പം ഇവരുടെ സഹോദരിമാരും അടുത്ത ബന്ധുക്കളുമാണ് ചടങ്ങിനെത്തിയത്. ഇവരോടൊപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, വി ആര്‍ വിദ്യാസാഗര്‍, ബാലകൃഷ്ണന്‍ പെരിയ, സാജിദ് മൗവ്വല്‍, നോയല്‍ ജോസഫ്, ബി പി പ്രദീപ് കുമാര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, ശംഭു ബേക്കല്‍ തുടങ്ങിയവരും ചടങ്ങിന് എത്തിച്ചേര്‍ന്നു.
ബലിതര്‍പ്പണം പൂര്‍ത്തിയാക്കിയതിന് ശേഷം കുട്ടികള്‍ കടലില്‍ മുങ്ങി. തുടര്‍ന്ന് ക്ഷേത്ര കുളത്തില്‍ കുളിച്ച് ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തിയാക്കി എല്ലാവരും മടങ്ങി.
Keywords: Kerala, kasaragod, Bekal, news, Murder, Leader, Congress, Politics, Crime, Religion, Deep condolences to Kripesh and Sharathlal by leaders