city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ എം എംസിന്റെയും സി എച്ചിന്റെയും പേരില്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.03.2018) പശ്ചാത്തല മേഖലയില്‍ റോഡുകളുടെ വികസനത്തോടൊപ്പം യാത്രികരായ പൊതുജനങ്ങള്‍ക്ക് തണലേകാന്‍ കരുവളത്തും ആവിയിലും  ഇ എം എസിന്റയും, സി എച്ച് മുഹമ്മദ്കോയയുടെയും നാമഥേയത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള ബജറ്റ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം.

രണ്ടുപേരും കേരളത്തിന്റെ മഹാന്മാരായ രാഷ്ട്രീയ -സാംസ്‌കാരിക നായകന്മാരാണ്. ഇവരുടെ പേരുകള്‍ കേവലം ബസ് സ്റ്റോപ്പുകള്‍ക്ക് നല്‍കുന്നത് ഇവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് കെ മുഹമ്മദ്കുഞ്ഞി പറഞ്ഞു. തികച്ചും യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റാണ് വൈസ് ചെയര്‍പേഴ്സണ്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും കണക്കുകളില്‍ വന്‍ അന്തരമാണുള്ളത്. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ടെങ്കിലും നഗരത്തിലെ ഓവുചാല്‍ നവീകരണത്തിന് ബജറ്റില്‍ ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല.

യുഡിഎഫ് ഉണ്ടാക്കിവെച്ച അലാമിപ്പള്ളിയിലെ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വൈദ്യുതീകരണവും ഏതാനും മിനുക്ക് പണികളും മാത്രമാണ് അവശേഷിച്ചിരുന്നത്. ഇതിന് ചുറ്റുമതില്‍ പണിയുമെന്ന് പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെയും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തുകോടിയോളം രൂപ ബസ് സ്റ്റാന്‍ഡിനായി നീക്കിവെച്ചാണ് യുഡിഎഫ് ഭരണസമിതി മാറിയത്. ഇതുപോലും ചെലവഴിക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. റോഡ് വികസനത്തിന്റെ അവകാശവാദത്തെച്ചൊല്ലി എംഎല്‍എയും നഗരസഭയും തമ്മില്‍ തര്‍ക്കത്തിലാണ്. ഇതില്‍ നിന്നുതന്നെ വികസനത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്ന് വ്യക്തമാകുമെന്നും മുഹമ്മദ്കുഞ്ഞി പറഞ്ഞു. വെറും കണക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് മാത്രമാണ് ബഡ്ജറ്റെന്നും അദ്ദേഹം പറഞ്ഞു.
ഇ എം എംസിന്റെയും സി എച്ചിന്റെയും പേരില്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Top-Headlines, Political party, Politics, Kanhangad-Municipality, Decided to construct Bus stops in EMS and CH's name; Opposition questioned
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia