Political Allegation | പെരിയ കേസ്: 'ജാമ്യം ലഭിച്ചതിലെ അഹങ്കാരം വിവരദോഷം', സിപിഎമ്മിനെതിരെ ഡിസിസി
● യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു
● മുൻ എംഎൽഎ ഉൾപ്പെടെ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയത് സ്വാഭാവിക നടപടി മാത്രമാണെന്നും ഡിസിസി ഭാരവാഹികൾ പറഞ്ഞു.
കാസർകോട്: (KasargodVartha) പെരിയ കല്ല്യോട്ടെ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചതിൽ സിപിഎം കാണിക്കുന്ന അഹങ്കാരവും ദാർഷ്ട്യവും വിവരദോഷം മാത്രമാണെന്ന് ഡിസിസി നേതൃയോഗം കുറ്റപ്പെടുത്തി. മുൻ എംഎൽഎ ഉൾപ്പെടെ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയത് സ്വാഭാവിക നടപടി മാത്രമാണെന്നും ഡിസിസി ഭാരവാഹികൾ പറഞ്ഞു.
ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതക കേസിൽ സിബിഐ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ച പ്രതികൾക്കാണ് ഹൈകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. ഈ വിഷയത്തിൽ സിപിഎം പ്രതികരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡിസിസി നേതൃത്വം ആരോപിച്ചു.
പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിക്കുകയും, കൊലപാതകത്തിന് ഉപയോഗിച്ച വസ്ത്രങ്ങൾ കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിന് ശക്തമായ സാക്ഷിമൊഴികൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമപോരാട്ടം ഡിസിസി ഏറ്റെടുത്ത് നടത്തുമെന്നും നേതൃത്വം അറിയിച്ചു.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ എം സി പ്രഭാകരൻ, സോമശേഖര ഷേണി, അഡ്വ. പി വി സുരേഷ്, മാമുനി വിജയൻ, സി വി ജയിംസ്, സുന്ദര ആരിക്കാടി, ബ്ലോക്ക് പ്രസിഡന്റുമാരായ ടി ഗോപിനാഥൻ നായർ, കെ വി ഭക്തവത്സലൻ, എം രാജീവൻ നമ്പ്യാർ, കെ വി വിജയൻ എന്നിവർ സംസാരിച്ചു.
#PeriyaCase #DCCCriticism #CPM #KasargodNews #BailDecision #PoliticalAllegations