നാലാംവട്ടം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് കെ.പി സതീഷ് ചന്ദ്രന്‍; നേതൃത്വം പുതിയ ജില്ലാ സെക്രട്ടറിയെ തേടുന്നു, 3 പേര്‍ പരിഗണനയില്‍
Jan 3, 2018, 20:34 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2018) നാലാംവട്ടം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് നിലവിലെ ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. ഇതോടെ പുതിയ ജില്ലാ സെക്രട്ടറിയെ തേടുകയാണ് പാര്‍ട്ടി നേതൃത്വം. കാസര്‍കോട് മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വെച്ചാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. മൂന്നു പേരുകളാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പരിഗണനയിലെന്നാണ് സൂചനയുള്ളത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ചെറുവത്തൂരിലെ എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ എം എല്‍ എ ഉദുമയിലെ കെ.വി കുഞ്ഞിരാമന്‍, മുന്‍ എം എല്‍ എ കാസര്‍കോട്ടെ സി.എച്ച് കുഞ്ഞമ്പു എന്നീ പേരുകളാണ് പാര്‍ട്ടിയുടെ സജീവ പരിഗണനയിലുള്ളതെന്നാണ് വിവരം. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പും ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും മത്സരമില്ലാതെ ഐക്യകണ്‌ഠേന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരും തന്നെ മത്സര രംഗത്തേക്ക് മുന്നോട്ട് വരില്ലെന്നാണ് സൂചന.
ജില്ലാ സെക്രട്ടറിക്കു പുറമെ 33 അംഗ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയുമാണ് ജില്ലാ സമ്മേളനത്തില്‍ തിരഞ്ഞെടുക്കേണ്ടത്. ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപോര്‍ട്ട് ചര്‍ച്ചയ്ക്ക് വെക്കുന്നതോടെ ജില്ലയില്‍ പാര്‍ട്ടിക്ക് ഉണ്ടായിട്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും വിശദമായി തന്നെ സമ്മേളനം ചര്‍ച്ച ചെയ്യും.
എട്ട്, ഒമ്പത്,10 തീയ്യതികളിലായി 10 മണിക്കൂര്‍ റിപോര്‍ട്ട് സംബന്ധിച്ച് ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് പൊതുചര്‍ച്ചയും നടക്കും. പ്രവര്‍ത്തന റിപോര്‍ട്ടിന് അംഗീകാരം നല്‍കുന്നതോടെയാണ് സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കേണ്ടത്. നിലവില്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും ആരെങ്കിലും ഒഴിവാകുമോ എന്ന കാര്യം സമ്മേളന നടപടികള്‍ക്കു ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി.

(ശ്രദ്ധിക്കുക: ഗൾ ഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Leader, Secretary, K.P.Satheesh-Chandran, CPM, Politics, Political party, CPM Search for new District Secretary
< !- START disable copy paste -->