city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ബി ജെ പിയുടെ ആന്റി റോമിയോ സെല്‍: ലക്ഷ്യം പൂവാല ശല്യത്തിന്റെ പേരില്‍ മുസ്ലിം യുവാക്കളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കല്‍'

കാസര്‍കോട്: (www.kasargodvartha.com 22.03.2017) ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ബിജെപി ആദ്യം ചെയ്തത് ആന്റി റോമിയോ സെല്‍ രൂപീകരിക്കുകയായിരുന്നുവെന്ന് സി പി എം പൊളിറ്റ് ബ്യൂറൊ അംഗം എ കെ പി പത്മനാഭന്‍ പറഞ്ഞു. ഇത് വെറുമൊരു പൂവാല വിരുദ്ധ സെല്‍ മാത്രമല്ല. മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് ഇതിന്റെ രൂപീകരണം തന്നെ. പൂവാല ശല്യത്തിന്റെ പേരില്‍ മുസ്ലിം യുവാക്കളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കലാണ് ഇത് കൊണ്ട് ബി ജെ പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഎംഎസ് - എകെജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബി ജെ പിയുടെ ആന്റി റോമിയോ സെല്‍: ലക്ഷ്യം പൂവാല ശല്യത്തിന്റെ പേരില്‍ മുസ്ലിം യുവാക്കളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കല്‍'

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച പ്രചാരണമാണ് ലൗജിഹാദ്. ഹിന്ദു പെണ്‍ക്കുട്ടികളെ മുസ്ലീം ചെറുപ്പക്കാര്‍ പ്രണയിച്ച് തട്ടിക്കൊണ്ട് പോകുന്നുവെന്നായിരുന്നു കള്ളപ്രചാരണം. ഇതിന്റെ ചുവടു പിടിച്ചാണ് ആന്റി റോമിയോ സെല്‍ രൂപീകരണം. ഇത് ലക്ഷ്യമിടുന്നത് ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടലാണ്. പത്മനാഭന്‍ പറഞ്ഞു. അറവുശാലകള്‍ അടച്ചുപൂട്ടലാണ് അടുത്ത പരിപാടിയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വിജയത്തില്‍ ബിജെപി അമിതമായി ആഹ്ലാദിക്കേണ്ട. മോഡിയുടെ വിജയം ആഘോഷിക്കുന്നവരും മാധ്യമങ്ങളും ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണം. 1971 -ലെ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ചടുക്കിയ ഇന്ദിരഗാന്ധിക്ക് 1977 ലെ തെരഞ്ഞെടുപ്പിലുണ്ടായ വന്‍തോല്‍വി മറന്നുകൂട. മൃഗീയ ഭൂരിപക്ഷത്തിന്റെ അഹന്തയില്‍ ജനാധിപത്യം അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിന് ലഭിച്ചത് ജനങ്ങളുടെ കരുത്തുറ്റ തിരിച്ചടിയാണ്. വികസനത്തിന്റെ പേര് പറഞ്ഞ് ഒരു വിഭാഗത്തെ ആകര്‍ഷിച്ച് ജാതി, മത ധ്രുവീകരണത്തിലുടെയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ ഭരണം നേടിയത്.

വര്‍ഗീയ ധ്രുവീകരണത്തിലുടെ വോട്ട് തട്ടാന്‍ ശ്രമിച്ച മോഡിക്ക് കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും പറയേണ്ടി വന്നു. കടബാധ്യതകളില്‍  രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് മോഡി ഭരണത്തിന്റെ ദുരന്തമാണ്. മൊത്ത അഭ്യന്തര ഉല്‍പാദനം കൂടുന്നുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും തൊഴിലവസരം കുറയുകയാണ്. യുപിയില്‍ വിജയിച്ചതോടെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ പറ്റിയ അവസരമായെന്നാണ് പ്രചരിപ്പിക്കുന്നത്.

സംഘടിക്കാനുള്ള അവകാശം നിഷേധിക്കുകയും തൊഴില്‍ നിയമ ഭേദഗതി വരുത്തുകയും മൂലധന ശക്തികളെ പരിപോഷിപ്പിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ സബ്‌സിഡികളും എടുത്ത് കളഞ്ഞ് മുതലാളിത്ത രാജ്യങ്ങള്‍ പ്രചരിപ്പിപ്പിക്കുന്ന യൂണിവേഴ്‌സല്‍ ബേസിക്ക് ഇന്‍കം പദ്ധതി ഇന്ത്യയിലും നടപ്പാക്കാനുള്ള നീക്കം ബജറ്റിന്റെ ഭാഗമായുള്ള സാമ്പത്തിക അവലോകനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ട്. ജനാധിപത്യം തകര്‍ത്ത് സേഛാധിപത്യം നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാഷ്ട്രീയ ബോധവും പേരാട്ടവും ശക്തിപ്പെടുത്തണമെന്ന് എ കെ പി പറഞ്ഞു.

Keywords:  Kerala, kasaragod, Top-Headlines, news, Islam, election, CPM, Politics, RSS, CPM polite bureau member AKP Pathmanabhan against BJP on 'Anti romeo cell', Uthar Pradesh, Yogi Adhithyanath

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia