CPM | പശ്ചിമബംഗാളിലും ത്രിപുരയിലും ഇനി പ്രതീക്ഷയില്ല: രണ്ടാം പിണറായി സർക്കാർ തുടരുന്ന കേരളത്തിൽനിന്ന് സിപിഎം പാർട്ടി ജനറൽ സെക്രട്ടറി വന്നേക്കും, എംഎ ബേബിക്ക് സാധ്യത തെളിയുന്നു
● ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം കേരളത്തിന് ലഭിക്കണമെന്ന ആവശ്യം ശക്തമായി ഉയരാൻ സാധ്യത.
● എം എ ബേബിയുടെ പേരിനാണ് ഇപ്പോൾ സാധ്യത കൽപ്പിക്കുന്നത്; പ്രായപരിധി മറ്റു നേതാക്കൾക്ക് തടസ്സമായേക്കാം.
● മധുരയിൽ ബുധനാഴ്ച ആരംഭിക്കുന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കും.
● കേരള ഘടകം ഒറ്റക്കെട്ടായി നിന്നാൽ എം എ ബേബിക്ക് സാധ്യതയേറും.
മധുര/ തിരുവനന്തപുരം: (KasargodVartha) ഇനി ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധം പശ്ചിമബംഗാളിലും ത്രിപുരയിലും പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ രണ്ടാം പിണറായി സർക്കാർ തുടരുന്ന കേരളത്തിൽനിന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി എം എ ബേബിക്ക് വരാനുള്ള സാധ്യതകളേറുന്നു.
ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം കേരളത്തിന് വേണമെന്ന ആവശ്യം കേരളത്തിൽനിന്നുള്ള പിബി അംഗങ്ങൾ ശക്തമായി ഉന്നയിക്കുമെന്നുറപ്പാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം പിണറായി സർക്കാരിന് ഇത് അനുകൂലമാകുമെന്നും സിപിഎം സംസ്ഥാന നേതൃത്വം കരുതുന്നുണ്ട്.
നേരത്തെ ഇഎംഎസ് നമ്പൂതിരിപ്പാട് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. പിന്നീട് മുഴുവൻ പശ്ചിമബംഗാളിനായിരുന്നു പ്രാതിനിധ്യം. ഡൽഹിയിൽ നിന്നുള്ള പ്രതിനിധിയായിട്ടാണ് ഇപ്പോൾ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായി തുടരുന്നത്. നേരത്തെ സീതാറാം യെച്ചൂരിയായിരുന്നു ജനറൽ സെക്രട്ടറി. അതിനിടെ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്കിടയിലുള്ള വിഭാഗീയത എം എ ബേബിക്ക് തടസ്സമാകുമോ എന്ന ഭയവും പാർട്ടിക്കില്ലാതില്ല.
പാർട്ടി കോൺഗ്രസ് സമ്മേളനം മധുരയിൽ ബുധനാഴ്ച മുതൽ തുടങ്ങും. എല്ലാ കണ്ണുകളും ഇപ്പോൾ മധുര സമ്മേളനത്തിലാണ്. ഏപ്രിൽ അഞ്ചിന് സമാപന സമ്മേളനത്തിന് മുമ്പ് ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കും. ഇതിനായി അനുനയ ചർച്ചകളും നടക്കും. കേരള ഘടകം ഒറ്റക്കെട്ടായി നിന്നാൽ എം എ ബേബിക്ക് തന്നെ നറുക്കുവീഴും. പിബി അംഗങ്ങളിലേക്ക് പല പേരുകളും ഉയർന്നു വരുന്നുണ്ടെങ്കിലും പ്രായപരിധി പല നേതാക്കൾക്കും തടസ്സമാവുന്നുണ്ട്. അതുകൊണ്ടുതന്നെ പുതുമുഖങ്ങൾ വരാനാണ് സാധ്യത ഏറെയും.
രാജ്യം കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ദേശീയതലത്തിൽ നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഎം പാർട്ടിക്ക് കഴിഞ്ഞിരുന്നു. തൊഴിലാളി വിഭാഗങ്ങളെ പാർട്ടിക്ക് കീഴിൽ അണിനിരത്താനും സാധിച്ചിരുന്നു. അങ്ങനെ നേടിയെടുത്ത തുടർച്ചയായ ഭരണസംവിധാനമായിരുന്നു പശ്ചിമബംഗാളിലെയും ത്രിപുരയിലെയും സിപിഎം സർക്കാരുകൾ.
എന്നാൽ കേന്ദ്രത്തിൽ ബിജെപിയുടെ വരവോടെ സിപിഎം സമരങ്ങളിൽ നിന്നും മറ്റും വഴിമാറിയത് പാർട്ടിക്ക് വലിയ ക്ഷീണമായി. ഇതുവഴി പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപി ശക്തിയാർജിക്കുകയും ചെയ്തു. പശ്ചിമബംഗാളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി ബിജെപി ഉയർന്നുവന്നു. ത്രിപുരയിലാകട്ടെ ഭരണത്തിലും. അതോടെ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും സിപിഎം തുടച്ചുനീക്കപ്പെട്ടു. ഈ വിഷയങ്ങളിലും പാർട്ടി കോൺഗ്രസിൽ വിശദമായ ചർച്ചകൾ നടക്കും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Following significant electoral defeats in West Bengal and Tripura, there is growing speculation that the next CPM National General Secretary could be from Kerala. MA Baby is seen as a prominent contender for the post. The decision is expected to be made at the CPM Party Congress in Madurai, starting on Wednesday. The unity of the Kerala CPM unit will be crucial for Baby's chances.
#CPIM #KeralaPolitics #MABaby #NationalSecretary #IndianPolitics #PartyCongress