ലോക്കല്‍ സമ്മേളനത്തില്‍ നിന്നും വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ട സി പി എം നേതാക്കള്‍ സി പി ഐ നേതാവ് സത്യന്‍ മൊകേരിയുമായി കൂടിക്കാഴ്ച നടത്തി
Dec 11, 2017, 19:30 IST
നീലേശ്വരം: (www.kasargodvartha.com 11.12.2017) സിപിഎം നീലേശ്വരം ലോക്കല്‍ സമ്മേളനത്തില്‍ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ട രണ്ട് സിപിഎം നേതാക്കള്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരിയുമായി കൂടിക്കാഴ്ച നടത്തി. കാസര്‍കോട് ജില്ലയില്‍ സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് വന്‍തോതില്‍ കൊഴിഞ്ഞുപോക്ക് നടക്കുന്നുവെന്ന പ്രചരണത്തിനിടയിലാണ് പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ട വിഎസ് അനുഭാവികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ ഇ കെ സുനില്‍കുമാര്‍, കല്ലംവള്ളി നാരായണന്‍ എന്നിവര്‍ സത്യന്‍ മൊകേരിയുമായി കൂടിക്കാഴ്ച നടത്തിയത്.
ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും വോട്ടെടുപ്പിലൂടെ തഴയപ്പെട്ട നേതാക്കള്‍ സിപിഐയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം ശക്തമാകുന്നതിനിടെ ഇരുവരും കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്റെ ബ്രാഞ്ചിലെ ഈ രണ്ടുപേരുള്‍പ്പെടെ ആറുപേരെ കൂട്ടത്തോടെ കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തില്‍ നിന്നും വോട്ടെടുപ്പിലൂടെ പുറത്താക്കിയത് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഏറെ വിവാദമുണ്ടാക്കിയ സാഹചര്യത്തിലാണ് ഈ നേതാക്കള്‍ സത്യന്‍ മൊകേരിയെ കണ്ടത്.
വോട്ടെടുപ്പില്‍ പരാജയപ്പെട്ട നീലേശ്വരത്തെ രണ്ട് പ്രധാന നേതാക്കള്‍ സത്യന്‍ മൊകേരിയെ സിപിഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്തിയത് നീലേശ്വരത്തെ സിപിഎം നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ച തികച്ചും സൗഹൃദമായിരുന്നുവെന്നും നീലേശ്വരത്തെത്തിയ സത്യന്‍ മൊകേരി സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്റെ സഹോദരി സരസ്വതിയുടെ വീട് സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ കൂടെപ്പോകുകയായിരുന്നുവെന്നുമാണ് നേതാക്കളുടെ വിശദീകരണം.
മൊകേരിയും സരസ്വതിയുടെ ഭര്‍ത്താവ് പരേതനായ ബാലനും അടുത്ത സുഹൃത്തുക്കളായിരുന്നു. ജില്ലയില്‍ പര്യടനത്തിനെത്തിയ മൊകേരി നീലേശ്വരത്ത് വന്നപ്പോഴാണ് പട്ടേനയിലെ ബാലന്റെ വീട്ടില്‍ ചെന്നത്. മൊകേരിക്കൊപ്പം ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബങ്കളം പി കുഞ്ഞികൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം എം അസിനാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ സത്യന്‍ മൊകേരിക്കും സംഘത്തിനുമൊപ്പം സിപിഎം നേതാക്കളുമുണ്ടായതില്‍ അസ്വാഭാവികതയില്ലെന്നും വീടറിയാവുന്ന പ്രാദേശിക നേതാക്കളെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. കൂടെ വന്ന രണ്ടുപേരും വോട്ടെടുപ്പില്‍ പരാജയപ്പെട്ടവരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Leader, Local-conference, Politics, CPM leaders visit CPI leader Sathyan Mokeri