സി പി എം സമ്മേളന വേദിയില്‍ അവയവ ദാന സമ്മതപത്രം നല്‍കി നേതാക്കള്‍
Oct 24, 2017, 19:57 IST
ബേത്തൂര്‍പാറ: (www.kasargodvartha.com 24/10/2017) ജീവകാരുണ്യത്തിന്റെ മഹാസന്ദേശമുയര്‍ത്തി സി പി എം ബേത്തൂര്‍പാറ ലോക്കല്‍ സമ്മേളന പ്രതിനിധികള്‍ അവയവ ദാന - രക്തദാന സമ്മതപത്രം നല്‍കി. സമ്മേളനത്തില്‍ പങ്കെടുത്ത 73 പ്രതിനിധികളും ജില്ലാ-ഏരിയാ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമാണ് അവയവദാന സമ്മതപത്രം നല്‍കിയത്. പൊതുസമ്മേളനത്തില്‍ വെച്ച് ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതി സമ്മതപത്രം ഏറ്റുവാങ്ങി. 30 പേര്‍ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ സമ്മതമറിയിച്ചു. കണ്ണ് ദാനം ചെയ്യാന്‍ 37 പേരും 14 പേര്‍ ശരീരം ദാനം ചെയ്യാനും സമ്മതമറിയിച്ചു.
രണ്ടുദിവസങ്ങളിലായി നടന്ന ലോക്കല്‍ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സി ഗോപാലകൃഷ്ണന്‍ നഗറില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. കെ നാരായണന്‍ അധ്യക്ഷനായി. പി ദിവാകരന്‍ രക്തസാക്ഷി പ്രമേയവും കെ സുധീഷ് അനുശോചന പ്രമേയവും ടി കെ മനോജ് പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിച്ചു. കെ നാരായണന്‍, ടി ഗോപാലന്‍, ടി പ്രിയ എന്നിവരുള്‍പ്പെട്ട പ്രസീഡിയവും പി ദിവാകരന്‍ (പ്രമേയം), വി അരവിന്ദന്‍ (മിനുട്‌സ്), കെ സുധീഷ് (ക്രഡന്‍ഷ്യല്‍), വി ഗോപി (രജിസ്‌ട്രേഷന്‍) എന്നിവര്‍ കണ്‍വീനറായ വിവിധ സബ്കമ്മിറ്റികളും സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതി, ഏരിയാ സെക്രട്ടറി സി ബാലന്‍, എം അനന്തന്‍, ജയപുരം ദാമോദരന്‍, കെ പി രാമചന്ദ്രന്‍, ടി ബാലന്‍, ഇ കുഞ്ഞിരാമന്‍, എ മാധവന്‍, എന്‍ ടി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. ടി കെ മനോജ് സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
കുറ്റിക്കോല്‍- എരിഞ്ഞിപ്പുഴ- ബോവിക്കാനം റോഡ് വീതി കൂട്ടി മെക്കാഡം ടാര്‍ ചെയ്യുക, ബേത്തൂര്‍പാറ കേന്ദ്രമായി റവന്യു വില്ലേജ് അനുവദിക്കുക, വനമേഖലകളില്‍ അടിക്കടിയുണ്ടാകുന്ന വന്യമൃഗ ശല്യം തടയാന്‍ നടപടിയെടുക്കുക, ബേത്തൂര്‍പാറ കുടുംബക്ഷേമ കേന്ദ്രം പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുക തുടങ്ങിയ വിവിധ പ്രമേയങ്ങള്‍ സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.
ബേത്തൂര്‍പാറയിലെ എം ഗോപാലന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി കെ മനോജ് അധ്യക്ഷനായി. 1963 മുതല്‍ 1970 വരെയുള്ള കാലത്ത് സി പി എം അംഗത്വമെടുത്ത് ഇപ്പോഴും മെമ്പര്‍ഷിപ്പില്‍ തുടരുന്ന കെ മാധവന്‍ നായര്‍ ഒയോലം, കെ കുഞ്ഞിരാമന്‍ നായര്‍ കുണ്ടൂച്ചി, എം കൃഷ്ണന്‍ നമ്പ്യാര്‍ എരിഞ്ഞിപ്പുഴ, സി നാരായണന്‍ എരിഞ്ഞിപ്പുഴ, പി കുഞ്ഞിരാമന്‍ നായര്‍ അമ, പി ഗോപാലന്‍ നായര്‍ അമ, കെ മാധവന്‍ നായര്‍ എന്നിവരെ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ സാബു അബ്രഹാം, ഇ പത്മാവതി, ഏരിയാ സെക്രട്ടറി സി ബാലന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ നാരായണന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു. പൊതുസമ്മേളനത്തിന് തുടക്കം കുറിച്ച് പടിമരുത് കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, Bethurpara, CPM, Politics, Political party, Relief, Limp Donation, Kuttikol, Bovikanam, News