ക്ഷേത്രപറമ്പില്‍ നാട്ടിയ സിപിഎം കൊടിതോരണങ്ങള്‍ നീക്കം ചെയ്തില്ല; ക്ഷേത്രകമ്മിറ്റി സെക്രട്ടറി പോലീസില്‍ പരാതി നല്‍കി
Feb 18, 2017, 08:37 IST
ചീമേനി: (www.kasargodvartha.com 18/02/2017) ക്ഷേത്രപറമ്പില്‍ നാട്ടിയ സിപിഎം കൊടിതോരണങ്ങള്‍ നീക്കം ചെയ്തില്ലെന്ന് ക്ഷേത്രകമ്മിറ്റി സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പൊതാവൂര്‍ മയ്യല്‍ മഹാവിഷ്ണു ക്ഷേത്ര പറമ്പിലാണ് സിപിഎം കൊടിനാട്ടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം ക്ഷേത്ര പറമ്പില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനു വേണ്ടി സ്ഥാപിച്ച കൊടി തോരണങ്ങള്‍ അഴിച്ചു മാറ്റിയില്ലെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രകമ്മറ്റി സെക്രട്ടറി ഗംഗാധരനാണ് ചീമേനി പോലീസില്‍ പരാതി നല്‍കിയത്. എസ്ഐ ആവശ്യപ്പെട്ടിട്ടും സിപിഎം നേതൃത്വം കൊടിതോരണങ്ങള്‍ അഴിച്ചു മാറ്റാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ഒരു വര്‍ഷം മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് ക്ഷേത്ര പറമ്പില്‍ സിപിഎം കൊടി തോരണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടികകത്ത് തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ ചില ആളുകള്‍ വില്ലേജ് ഓഫീസറെയും പോലീസിനേയും ഫോണില്‍ വിളിച്ച് കൊടി തോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖാമൂലം പാരാതിയില്ലാതെ നിയമ നടപടിയയെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. അധികാരം കൈയ്യിലില്ലാത്തതിനാല്‍ ദിവസങ്ങള്‍ക്ക് ശേഷം അവര്‍ തന്നെ അഴിച്ചു മാറ്റുകയാണുണ്ടായത്. ഇപ്പോള്‍ രേഖാ മൂലം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് പോലീസ് സിപിഎമ്മിനെ ഭയക്കുന്നതു കൊണ്ടാണെന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, cheemeni, Political party, Politics, complaint, Police, CPM, CPM flag in temple land; complaint lodged.