Expels | 'കോടികളുടെ ക്രിപ്റ്റോ കറൻസി ഇടപാട് നടത്തി'; 4 പ്രവർത്തകരെ പുറത്താക്കി സിപിഎം
Jun 15, 2023, 11:39 IST
തളിപ്പറമ്പ്: (www.kasargodvartha.com) കോടികളുടെ ക്രിപ്റ്റോ കറൻസി ഇടപാട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് നാല് സിപിഎം പ്രവർത്തകരെ പാർടിയിൽ നിന്ന് പുറത്താക്കി. ലോകൽ കമിറ്റി അംഗങ്ങൾ ഉൾപെടെയുള്ളവർക്കെതിരെയാണ് പാർടി ശക്തികേന്ദ്രമായ കണ്ണൂരിൽ സിപിഎം നടപടി. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹികൾ കൂടിയാണ് ഇവർ.
പാടിയോട്ടുചാൽ ലോകൽ കമിറ്റി അംഗങ്ങളായ എം അഖിൽ, സേവ്യർ പോൾ, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവർക്കെതിരെയാണ് നടപടി. ഇവരെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഘടകകക്ഷി നേതാവിന്റെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാടിലാണ് നടപടി. സംസ്ഥാന സെക്രടറിക്ക് ലഭിച്ച പരാതിയിലാണ് പാർടി നടപടിയെടുത്തത്.
കേരള കോൺഗ്രസ് നേതാവിന്റെ മകനുമായി കോടികളുടെ ഇടപാട് നടത്തി എന്ന് പാർടി കണ്ടെത്തുകയായിരുന്നു. പാർടി സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് കേരള കോൺഗ്രസ് നേതാവ് പരാതി നൽകുകയായിരുന്നു. തന്റെ മകനെ വാഹനാപകടത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. മറ്റൊരു വാഹനമിടിച്ച് കാൽ തകർന്ന് ഇയാളുടെ മകൻ ചികിത്സയിലാണ്. ഇതിന് പിന്നിൽ ആരോപണ വിധേയരായ സിപിഎം പ്രവർത്തകരാണെന്നാണ് ആക്ഷേപം.
Keywords: News, Taliparamba, Kannur, CPM, Kerala, Politics, DYFI, Political Party, Complaint, Congress, Treatment, CPM expels 4 Party members.
< !- START disable copy paste -->