യുഡിഎഫിനും ബിജെപിക്കും ശക്തി കേന്ദ്രങ്ങളിലുള്‍പെടെ തിരിച്ചടി നേരിട്ടെന്ന് സിപിഎം ജില്ലാ സെക്രടറി; എൽഡിഎഫ് വലിയ മുന്നേറ്റം നടത്തി, ന്യുനപക്ഷ വിഭാഗം വന്‍ തോതിൽ വരവേറ്റു, വോടർമാർക്ക് നന്ദി
May 4, 2021, 17:11 IST
കാസർകോട്: (www.kasargodvartha.com 04.05.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ ഏറെ പിന്നോട്ടടുപ്പിച്ച്, യുഡിഎഫിനെ പിന്തള്ളി എല്‍ഡിഎഫ് ജില്ലയില്‍ വലിയ മുന്നേറ്റമാണ് നേടിയതെന്ന് സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലീം ലീഗിന്റെയും ബിജെപിയുടെയും വര്‍ഗീയ രാഷ്ട്രീയത്തെ തിരസ്‌ക്കരിച്ചു. കോൺഗ്രസ് സ്വയം അതിന്റെ ശവക്കുഴി തോണ്ടുകയാണ്. സിപിഎമിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ശക്തമായി മുന്നേറുന്നതാണ് ജില്ലയിലെ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോടർമാർക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോടിന്റെ 50 ശതമാനത്തിലേറെ നേടിയാണ് എല്‍ ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. തൃക്കരിപ്പൂര്‍ 51.46 ശതമാനവും കാഞ്ഞങ്ങാട് 50.56 ശതമാനവും വോട് ഇടതുപക്ഷത്തിന് ലഭിച്ചു. മുമ്പ് കോൺഗ്രസിന്റെ കുത്തകയായിരുന്നതും എന്നാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുകയും ചെയ്യുന്ന ഉദുമയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിച്ചു.
മഞ്ചേശ്വരത്തും കാസർകോടും എല്‍ ഡി എഫിന്റെ വോടുകളുടെ എണ്ണവും വോട് വിഹിതവും മുന്‍ കാലങ്ങളേക്കാള്‍ വര്‍ധിച്ചു. എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍ നേരിയ പോറല്‍ പോലുമില്ലാതെ പാറ പോലെ ഉറച്ചു നിന്നു. അതോടൊപ്പം ഇന്നലകളില്‍ വലതുപക്ഷ കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളിലും ഇത്തവണ ഇടതുപക്ഷത്തിന് നല്ല മുന്നേറ്റം നടത്താനായതാണ് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. ജാതി-മത-രാഷ്ട്രീയ-പ്രദേശിക വ്യത്യാസമില്ലാതെ ജില്ലയില്‍ ഇടതുപക്ഷം മുന്നേറ്റം നടത്തി.
എന്നാൽ മുസ്ലീം ലീഗ്, കോൺഗ്രസ്, ബിജെപി പാര്‍ടികള്‍ക്ക് അവരുടെ ശക്തി കേന്ദ്രങ്ങളിലുള്‍പെടെ തിരിച്ചടിയുണ്ടായി. ലീഗിന് രണ്ടു മണ്ഡലങ്ങള്‍ നിലനിര്‍ത്താനായെങ്കിലും മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെ അവരുടെ സ്വാധീന കേന്ദ്രങ്ങളില്‍ വലിയ തോതില്‍ കാലിടറിയിരിക്കുകയാണ്. നേതാക്കളുടെ അഴിമതിയും സമുദായ വഞ്ചനയും അധികാരക്കൊതിയും കണ്ട് മനം മടുത്ത അണികള്‍ ലീഗിനെ കൈയ്യൊഴിയുകയാണ്. ലീഗിന് വലിയ ഭൂരിപക്ഷം ലഭിക്കാറുള്ള മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, ഉദുമ, അജാനൂര്‍, പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലും കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളുടെ പടിഞ്ഞാറന്‍ മേഖലകളിലും വലിയ കുതിപ്പാണ് എല്‍ ഡി എഫിന് ലഭിച്ചത്.
പിണറായി സര്‍കാറിനെയും എല്‍ ഡി എഫിനെയും മുസ്ലീം ന്യുനപക്ഷ വിഭാഗം വന്‍ തോതിൽ വരവേറ്റു. ബിജെപിയുടെ വര്‍ഗീയ ദ്രുവികരണ രാഷ്ട്രീയത്തിനും തിരിച്ചടി നേരിട്ടു. മഞ്ചേശ്വരത്ത് മാത്രമാണ് കടുത്ത വര്‍ഗീയതയും പണാധിപത്യവും കുത്തിയിറക്കി കുറച്ച് വോട് വര്‍ധിപ്പിക്കാനായത്. മറ്റുഭാഗത്ത് ലീഗ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണത്തോടുള്ള പ്രതികരണമെന്നോണമാണ് ബിജെപി യുടെ വര്‍ഗീയതയും മഞ്ചേശ്വരത്ത് വളരാന്‍ ശ്രമിക്കുന്നത്. ഇതേ ശ്രമം നടത്തിയ കാസർകോട് മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് തന്നെ മത്സരിച്ചിട്ടും ബിജെപിയുടെ സ്വാധീന കേന്ദ്രങ്ങളില്‍ വലിയ തോതില്‍ വോട് കുറഞ്ഞു. ചന്ദ്രഗിരിയുടെ തെക്കുള്ള മൂന്ന് മണ്ഡലങ്ങളിലും ഇരു വര്‍ഗീയതയെയും ജനം നിരാകരിച്ചു.
കോൺഗ്രസിന് മൂന്നര പതിറ്റാണ്ടായി ജില്ലയില്‍ നിന്ന് എം.എല്‍എ ഇല്ലാതായിട്ട്. കേവലം ഒരു ആള്‍ക്കൂട്ടമായി ഉപ്പ് വെച്ച കലം പോലെ അലിഞ്ഞില്ലാതാകുകയാണ് ആ പാര്‍ടി. മഞ്ചേശ്വരത്ത് കോൺഗ്രസ് സാന്നിധ്യം നാമ മാത്രമാണ് ഉള്ളത്. മഞ്ചേശ്വരത്താകട്ടെ ഇത്തവണ ബിജെപിക്ക് കൂടിയ വോടില്‍ ഭൂരിഭാഗവും വൊര്‍ക്കാടി, മീഞ്ച, പൈവളിഗ, എന്‍മകജെ, കുമ്പള പഞ്ചായത്തുകളിലെ കോൺഗ്രസുകാരുടെതാണ്.
ഇടതുപക്ഷമാകട്ടെ ജില്ലയില്‍ സ്ഥായിയായ വളര്‍ച പ്രകടിപ്പിക്കുകയാണ്. ആറ് മാസം മുമ്പ് നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം കൂടുതല്‍ ശക്തിയായി ആവര്‍ത്തിക്കുകയാണ് നിയമസഭാതെരഞ്ഞെടുപ്പിലുണ്ടായത്. ജില്ലയുടെ മതേതര മനസ് കൂടുതല്‍ വിപുലപ്പെടുന്നതിന്റെ തെളിവാണത്. വികസനത്തിന്റെയും നന്മയുടെയും മഹാപ്രവാഹമായി മാറുന്ന ഇടതുപക്ഷത്തോടൊപ്പം അണിചേരാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഒന്നാം പിണറായി സര്‍കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസനത്തിന്റെ തുടര്‍ചയും മുന്നോട്ടുപോക്കും രണ്ടാം പിണറായി സര്‍ക്കാരും ജില്ലക്ക് സമ്മാനിക്കുമെന്ന് ഉറപ്പ് നൽകുന്നതായും എം വി ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.
കാസര്‍കോട് ജില്ലയുടെ പിന്നാക്കാവസ്ഥ മാറ്റി എടുക്കുന്നതിന് സി എച് കുഞ്ഞമ്പുവിനെകൂടി മന്ത്രിയാക്കാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് സംസ്ഥാന കമിറ്റിയാണ് തീരുമാനിക്കുന്നതെന്നും പോളിറ്റ് ബ്യുറോയുമാണ് അംഗീകാരം നൽകേണ്ടതെന്നും അദ്ദേഹം മറുപടി നൽകി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആർ ജയാനന്ദയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, BJP, UDF, LDF, CPM, BJP, Secretary, Muslim-league, Congress, Political Party, Politics, Press Meet, Kanhangad, Trikaripur, Manjeshwaram, Pinarayi-Vijayan, CPM district secretary says UDF and BJP suffered setbacks, including in strongholds; LDF made great strides.
< !- START disable copy paste -->