city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറ്റിക്കോല്‍ ആസ്ഥാനമായി പുതിയ താലൂക് അനുവദിക്കണമെന്ന് സിപിഎം; എം അനന്തൻ ബേഡകം ഏരിയ സെക്രടറി

ബേഡകം: (www.kasargodvartha.com 22.12.2021) കുറ്റിക്കോല്‍ ആസ്ഥാനമായി പുതിയ താലൂക് അനുവദിക്കണമെന്ന് സിപിഎം ഏരിയാ സമ്മേളന പ്രമേയം ആവശ്യപ്പെട്ടു. സെക്രടറിയായി എം അനന്തനെ തെരെഞ്ഞെടുത്തു. 19 അംഗ ഏരിയ കമിറ്റി അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു. അടുത്ത കാലം വരെ രണ്ട് താലൂകുകളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇപ്പോൾ നാല് താലൂകുകളായി മാറിയെങ്കിലും അതിന്റെ ഒരു ഗുണഫലവും മലയോരനിവാസികള്‍ക്ക് ലഭിക്കുന്നില്ലെന്ന് സമ്മേളനം വിലയിരുത്തി.

  
കുറ്റിക്കോല്‍ ആസ്ഥാനമായി പുതിയ താലൂക് അനുവദിക്കണമെന്ന് സിപിഎം; എം അനന്തൻ ബേഡകം ഏരിയ സെക്രടറി



സ്വാതന്ത്ര്യ പൂര്‍വകാലം മുതല്‍ 50 കിലോമീറ്റര്‍ ദൂരമുള്ള കാസര്‍കോട് ആണ് താലൂക് ആസ്ഥാനം. ഭരണതലത്തിലുള്ള സൗകര്യം വര്‍ധിക്കാത്തതാണ് ഇന്നും അത്യുത്തര കേരളത്തിന്റെ വികസന മുരടിപ്പിന്റെ കാരണങ്ങളിലൊന്ന്. അധികാര വികേന്ദ്രീകരണം വലിയ തോതില്‍ നടന്നിട്ടും വ്യക്തിഗതമായ അനേകം സെർടിഫികറ്റുകള്‍ ഇന്നും തഹസില്‍ദാര്‍മാരാണ് നല്‍കുന്നത്.

ജില്ലയിലെ ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന പഞ്ചായത്തുകളാണ് ബേഡകം, കുറ്റിക്കോല്‍, ദേലംപാടി, പനത്തടി, കള്ളാർ തുടങ്ങിയവ. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പുതുതായി രൂപീകരിച്ച വെള്ളരിക്കുണ്ട് താലൂക് ആസ്ഥാനത്തെത്തിച്ചേരുക എന്നതും ഏറെ പ്രയാസമുള്ളതാണ്.

അതുകൊണ്ടുതന്നെ പനത്തടി, കള്ളാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളിലെ റവന്യു വിലേജുകള്‍ ഉള്‍പെടുത്തി കുറ്റിക്കോല്‍ ആസ്ഥാനമായി പുതിയ താലൂക് അനുവദിക്കണമെന്ന് ബേഡകം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

ഏരിയാ കമിറ്റി അംഗങ്ങൾ: എം അനന്തൻ, കെ പി രാമചന്ദ്രൻ, ജയപുരം ദാമോദരൻ, ഇ കുഞ്ഞിരാമൻ, സി രാമചന്ദ്രൻ, ചാളക്കാട് രാധാകൃഷ്ണൻ, ഓമന രാമചന്ദ്രൻ, കെ എൻ രാജൻ, എം മിനി, പി ഗോപിനാഥ്, എം മാധവൻ, ടി കെ മനോജ്, കെ സുധീഷ്, വി കെ അരവിന്ദൻ, എൻ ടി ലക്ഷ്‍മി, കെ മുരളീധരൻ, കെ ബാലകൃഷ്ണൻ, അമ്പു മാസ്റ്റർ, ആൽബിൻ മാത്യു.


Keywords:  Kasaragod, Kerala, News, Bedakam, Politics, Conference, Kuttikol, Committee, CPM demnads for new taluk to be formed as Kuttikol headquarters.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia