Development Demand | കാസർകോട് വികസനം: അടിയന്തര നടപടികൾ വേണമെന്ന് സിപിഎം
● കാഞ്ഞങ്ങാട്-കാണിയൂർ പാത യാഥാർഥ്യമാക്കുക.
● വ്യാവസായിക പിന്നോക്കാവസ്ഥ പരിഹരിക്കാൻ പദ്ധതികൾ നടപ്പിലാക്കുക.
● വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുക.
● ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുക.
● ജില്ലയിൽ രൂക്ഷമായ വന്യമൃഗ ശല്യം തടയാൻ നടപടികൾ സ്വീകരിക്കുക.
കാസർകോട്: (KasargodVartha) ജില്ലയുടെ സമഗ്ര വികസനം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത്. സി പി എം കാസർഗോഡ് ജില്ലാ സമ്മേളനം അംഗീകരിച്ച വികസന പ്രശ്നങ്ങളെക്കുറിച്ചുള്ള നിവേദനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും നൽകി.
കാഞ്ഞങ്ങാട്-കാണിയൂർ പാത യാഥാർഥ്യമാക്കുക, വ്യാവസായിക പിന്നോക്കാവസ്ഥ പരിഹരിക്കാൻ പദ്ധതികൾ നടപ്പിലാക്കുക, വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുക, ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുക, റെയിൽവേ പിന്നോക്കാവസ്ഥ പരിഹരിക്കുക, വൈദ്യുതി വികസനം ത്വരിതപ്പെടുത്തുക, ആരോഗ്യ മേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുക, ജില്ലയുടെ സമഗ്ര കായിക വികസനം, കാസർഗോഡ്-കാഞ്ഞങ്ങാട് റോഡിന്റെ അറ്റകുറ്റപ്പണി നടത്തുക, മറാഠി വിഭാഗം സ്ത്രീകൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുക, ജില്ലയിൽ രൂക്ഷമായ വന്യമൃഗ ശല്യം തടയാൻ നടപടികൾ സ്വീകരിക്കുക, കാർഷികോത്പാദനാധിഷ്ഠിത വ്യവസായ പാർക്കുകൾ സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
ഈ നിവേദനങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർക്കാണ് നൽകിയത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The CPM has demanded urgent action to realize the comprehensive development of Kasaragod district. M. Rajagopalan MLA, CPI(M) District Secretary, submitted a memorandum outlining the development issues approved by the CPM Kasaragod District Conference to Chief Minister Pinarayi Vijayan and concerned ministers. The demands include the implementation of the Kanhangad-Kaniyur road, addressing industrial backwardness, strengthening tourism, establishing more higher education institutions, resolving railway backwardness, accelerating power development, implementing more health projects, comprehensive sports development, repairing the Kasaragod-Kanhangad road, providing caste certificates to Marathi women, preventing wildlife attacks, and establishing agro-based industrial parks.
#KasaragodDevelopment, #CPMKerala, #PinarayiVijayan, #KeralaGovernment, #DevelopmentNeeds, #NorthKerala