മന്ത്രി വിവാദം കൊഴുക്കുമ്പോള്‍ മടിക്കൈയില്‍ സിപിഎം-സിപിഐ പോര്
Nov 25, 2017, 19:14 IST
മടിക്കൈ: (www.kasargodvartha.com 25/11/2017) സംസ്ഥാന തലത്തില്‍ മന്ത്രി വിവാദം കൊഴുക്കുമ്പോള്‍ പാര്‍ട്ടി ഗ്രാമമായ മടിക്കൈയില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു. ഈയിടെ പ്രമുഖ സിപിഐ പ്രവര്‍ത്തകന്‍ ബാബുകുട്ടന്റെ നേതൃത്വത്തില്‍ 15 ഓളം സിപിഐ പ്രവര്‍ത്തകര്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്ക് അമ്പലത്തറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്വല വരവേല്‍പ്പാണ് സിപിഎം നല്‍കിയത്. ഇതേതുടര്‍ന്നാണ് പ്രശ്‌നത്തിന് തുടക്കമെന്നാണ് സൂചന.
ഇതിനു പിന്നാലെയാണ് ഡിസംബര്‍ 16,17 തീയ്യതികളില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും ഏരിയാ സമ്മേളനങ്ങള്‍ മടിക്കൈയില്‍ നടക്കുന്നത്. സിപിഎം ഏരിയാ സമ്മേളനം കാഞ്ഞിരപ്പൊയിലിലും സിപിഐ മണ്ഡലം സമ്മേളനം അമ്പലത്തറയിലുമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഎം അമ്പലത്തറയില്‍ സ്ഥാപിച്ച കൊടിയും തോരണങ്ങളും കഴിഞ്ഞ ദിവസം അജ്ഞാതര്‍ നശിപ്പിച്ചു.
എന്നാല്‍ ഇതിനു പിന്നില്‍ സിപിഐ ആണെന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ പതാക നശിപ്പിച്ച് തങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് സിപിഐയും തിരിച്ചടിക്കുന്നു. നേതൃത്വവുമായി അതൃപ്തിയിലുള്ള മടിക്കൈയിലെ സിപിഐ പ്രവര്‍ത്തകരെ അടര്‍ത്തി മാറ്റാനുള്ള സിപിഎമ്മിന്റെ നീക്കം സിപിഐയെ പ്രകോപിതരാക്കിയിട്ടുണ്ടെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Madikai, news, CPI, CPM, Clash, Politics, Political party, Minister, Controversy, CPM-CPI clash in Madikkai