സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണെന്ന് സി പി എം; എം എല്‍ എ രാജ്യത്തെ അപമാനിച്ചെന്ന് കാട്ടി പരാതി
തിരുവനന്തപുരം: (www.kasargodvartha.com 16.08.2020) സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണെന്നും ഇതുവഴി എം എല്‍ എ രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്നും കാട്ടി പരാതിയുമായി സി പി എം രംഗത്ത്. അരൂര്‍, ചേര്‍ത്തല പൊലീസ് സ്റ്റേഷനുകളിലാണ് പരാതി നല്‍കിയത്. ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ഷാനിമോള്‍ ഉസ്മാന്‍ രാജ്യത്തെ അപമാനിച്ചതായി സിപിഐ എം ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭരണഘടനയെ തൊട്ട് അധികാരത്തിലേറിയ ഷാനിമോള്‍ ഭരണഘടനാ ലംഘനമാണ് നടത്തിയത്. കശ്മീരിന്റ ഒരു ഭാഗം അടര്‍ത്തി മാറ്റി ഇന്ത്യന്‍ ഭൂപടം പ്രസിദ്ധീകരിക്കുക വഴി എംഎല്‍എയുടെ ഉള്ളിലിരുപ്പ് വെളിവായി. വിഷയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം. സംഭവത്തില്‍ എം എല്‍ എക്ക് എതിരെ നിയമ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി, ഗവര്‍ണര്‍, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി പി കെ സാബു പറഞ്ഞു.
Keywords: CPM complaint against Shanimol Usman, Thiruvananthapuram, News, Politics, Shanimol Usman, Facebook Post, Top-Headlines, Complaint, CPM, Kerala.