city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ ഭൂമി കൈയ്യേറി സി പി എം ബ്രാഞ്ച് ഓഫീസ് കെട്ടിടം; ഉദ്ഘാടനം നടത്തിയില്ല, ഹിയറിംഗ് അടുത്തമാസം, അതിനു ശേഷം തുടര്‍നടപടികള്‍, ബ്രാഞ്ച് സെക്രട്ടറിയുടെ അപ്പീലും പരിഗണനയില്‍

പെരിയ: (www.kasargodvartha.com 30.09.2018) സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ച സി പി എം ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം നടത്തിയില്ല. സെപ്തംബര്‍ 30നാണ് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ രാവണീശ്വരം റോഡരികില്‍ നിര്‍മിച്ച സുശീല ഗോപാലന്‍ നഗര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിട നിര്‍മാണമെന്ന് കണ്ടെത്തിയതോടെ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കെട്ടിടത്തിന്റെ ഉദ്ഘാടനം മാറ്റിവെയ്ക്കണമെന്ന് റവന്യൂ അധികൃതര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍ പുല്ലൂര്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ മുഖേന നേരിട്ടെത്തിച്ച ഉത്തരവ് കൈപ്പറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. തുടര്‍ന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയതായി കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) കെ രവികുമാര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഭൂമി കൈയ്യേറി സി പി എം ബ്രാഞ്ച് ഓഫീസ് കെട്ടിടം; ഉദ്ഘാടനം നടത്തിയില്ല, ഹിയറിംഗ് അടുത്തമാസം, അതിനു ശേഷം തുടര്‍നടപടികള്‍, ബ്രാഞ്ച് സെക്രട്ടറിയുടെ അപ്പീലും പരിഗണനയില്‍


അതേസമയം കയ്യേറിയ സഥലം ഒഴിപ്പിക്കാനുള്ള റവന്യൂ വകുപ്പ് നടപടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഇവിടെ കുടില്‍ കെട്ടി താമസിക്കുന്നവരും നല്‍കിയ അപ്പീല്‍ കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ പരിഗണനയിലാണ്. കേസില്‍ ബന്ധപ്പെട്ട കക്ഷികളെ അടുത്തമാസം ഹിയറിംഗിനു വിളിക്കുമെന്നും അതിനു ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.


Related News:
പുല്ലൂര്‍ പെരിയയില്‍ ഉദ്ഘാടനത്തിനൊരുങ്ങിയ സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഭൂമിയില്‍

കേളോത്തെ ബ്രാഞ്ച് ഓഫീസ്; വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സി പി എം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Periya, inauguration, CPM, Political party, Politics, Top-Headlines, CPM branch office in Govt. property; inauguration not conducted
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia