city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

War of Words | മധൂര്‍ പഞ്ചായതില്‍ വികസന കാര്യത്തില്‍ വിഭാഗീയതയെന്ന് സിപിഎം; തുക വെട്ടിക്കുറച്ച സംസ്ഥാന സര്‍കാരാണ് വികസപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതെന്ന് ബിജെപി; പോര് മുറുകി

കാസര്‍കോട്: (www.kasargodvartha.com) ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മധൂര്‍ പഞ്ചായതിലെ വികസന കാര്യത്തില്‍ വിഭാഗീയതയെന്ന് സിപിഎം. അതേസമയം തദ്ദേശ സ്ഥാപനത്തിനുള്ള തുക വെട്ടിക്കുറച്ച സംസ്ഥാന സര്‍കാരാണ് മധൂരിലെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതെന്ന് ബിജെപിയുടെ ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
              
War of Words | മധൂര്‍ പഞ്ചായതില്‍ വികസന കാര്യത്തില്‍ വിഭാഗീയതയെന്ന് സിപിഎം; തുക വെട്ടിക്കുറച്ച സംസ്ഥാന സര്‍കാരാണ് വികസപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതെന്ന് ബിജെപി; പോര് മുറുകി

മധൂര്‍ പഞ്ചായതില്‍ ബിജെപി ഭരണ സമിതിയുടെ സ്വജന പക്ഷപാതമെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സിപിഎമിന്റെ വാര്‍ഡ് മെമ്പര്‍മാര്‍ ഭരണ സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ഗവണ്‍മെന്റാണ് പഞ്ചായതിന്റെ ഫന്‍ഡുകള്‍ മുഴുവന്‍ വെട്ടിക്കുറച്ചു കൊണ്ട് വികസനത്തെ തടസപ്പെടുത്തുന്നതെന്ന ആരോപണവുമായി ബിജെപി ഭരണസമിതി അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

സിപിഎം പറയുന്നത് ഇങ്ങനെ

1. കഴിഞ്ഞ സിഎഫ്സി ഫന്‍ഡില്‍ വാര്‍ഡുകളുടെ പശ്ചാത്തല ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടുന്ന 45,80,000 രൂപ മൊത്തമായി യാതൊരു ആവശ്യവുമില്ലാതെ പഞ്ചായത് കമ്യൂനിറ്റി ഹോള്‍ വികസനമെന്ന പേരില്‍ വകയിരുത്തി. നല്ലൊരു കമ്യൂനിറ്റി ഹോള്‍ നിലവിലുണ്ടെന്നിരിക്കെ, അഴിമതി മാത്രം ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. ഇതില്‍ നാല് എല്‍ഡിഎഫ് അംഗങ്ങളും അവരുടെ വിയോജിപ്പ് രേഖപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

2. ഇത്തവണത്തെ വികസന ഫന്‍ഡില്‍ ബിജെപി അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് പത്തും പതിനഞ്ചും ലക്ഷം രൂപ വകയിയിരുത്തുമ്പോള്‍ മറ്റ് വാര്‍ഡുകളിലേക്ക് ആറ് ലക്ഷത്തില്‍ താഴെ മാത്രമാണ് നല്‍കിയത്. വാലിഡേഷന്‍ വന്ന് ഫന്‍ഡ് കുറഞ്ഞപ്പോഴും ഇതേ അനീതി തുടരുന്നു.

3. എസ് സി, എസ് ടി ഫന്‍ഡുകള്‍ ഈ വിഭാഗം ഭൂരിപക്ഷമുള്ള വാര്‍ഡുകളെ തഴഞ്ഞ് രാഷട്രീയ പക്ഷപാതിത്വത്തിന്റെ ഭാഗമായി മറ്റ് വാര്‍ഡുകള്‍ക്ക് അനുവദിക്കുന്നു.

4. വയോജനങ്ങള്‍ക്കുള്ള കട്ടിലും മറ്റും അനുവദിക്കുമ്പോള്‍, വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ രാഷ്ട്രീയ 'പക്ഷപാതിത്വം കാണിക്കുന്നു.

5. ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം പഞ്ചായത് പ്രവര്‍ത്തനം താറുമാറാകുന്നു.

6. പഞ്ചായത് അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെ ബാഹ്യ ഇടപെടലുകളുടെ ഭാഗമായി പദ്ധതി തയ്യാറാക്കുമ്പോള്‍ ഫന്‍ഡുകള്‍ ലാപ്സായിപ്പോകുന്ന സ്ഥിതിയുണ്ടാകുന്നു.

7. സ്വജന പക്ഷപാതവും വിവേചനവും മൂലം യഥാര്‍ഥ അര്‍ഹര്‍ തഴയപ്പെടുന്നു.

8. പിഞ്ചു കുഞ്ഞുങ്ങള്‍ പഠിക്കുന്ന അംഗനവാടികളുടെ വികസനം പോലും രാഷട്രീയ പക്ഷപാതിത്വത്തിന്റെ കണ്ണില്‍ കാണുന്നു.

9. സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം, എന്നിവയില്‍ രാഷ്ട്രീയം കാണുന്നു.

1200-ഓളം പേരുള്ള ജനസംഖ്യ വാര്‍ഡുകള്‍ക്ക് (എട്ട്, ഒമ്പത്, 15, 16 തുടങ്ങിയവ) ഫന്‍ഡ് വാരിക്കോരി അനുവദിക്കുമ്പോള്‍ 2500 - 3000 ത്തിലധികം ജനസംഖ്യയുള്ള (എട്ട്, മൂന്ന്, നാല്, ആറ്, ഏഴ്, 18, 19 തുടങ്ങിയ) വാര്‍ഡുകള്‍ അവഗണിക്കപ്പെടുന്നു.

10) 30 ലക്ഷത്തിലധികം ഫന്‍ഡ് 2021-22 വര്‍ഷത്തില്‍ വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്റെ വാര്‍ഡിലേക്ക് വകയിരുത്തിയപ്പോള്‍ അഞ്ച് ലക്ഷത്തില്‍ താഴെയാണ് പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകള്‍ക്ക് നല്‍കിയത്.

എല്‍ഡിഎഫ് അംഗങ്ങളായ സി ഉദയകുമാര്‍, അബ്ദുല്‍ ജലീല്‍, സിഎം ബശീര്‍, നസീറ മജീദ് എന്നിവര്‍ പ്രതിഷേധിച്ച് ബോര്‍ഡ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ടൗണില്‍ നടന്ന പ്രതിഷേധ യോഗം എം കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ രവീന്ദ്രന്‍, സിഎം ബശീര്‍, അബ്ദുല്‍ ജലീല്‍, നസീറ മജീദ്, അജിത്ത് പാറക്കട്ട, സൈനുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

ഭരണസമിതി അംഗങ്ങള്‍ പറയുന്നത് ഇങ്ങനെ

അതേ സമയം സിപിഎമിനേയും സംസ്ഥാന സര്‍കാരിനേയും പ്രതിക്കൂട്ടിലാക്കിയാണ് ബിജെപി ഇതിനെ നേരിടുന്നത്.

ഫന്‍ഡുകള്‍ വെട്ടിക്കുറച്ച് സംസ്ഥാന സര്‍കാര്‍ മധൂര്‍ പഞ്ചായതിന്റെ വികസപ്രവര്‍ത്തനങ്ങളെ കളങ്കപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നതായി മധൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ പറഞ്ഞു. ഗ്രാമസഭയും വര്‍കിംഗ് ഗ്രൂപും ചേര്‍ന്നുണ്ടാക്കിയ 2022-23 വര്‍ഷത്തെ വികസന രേഖയില്‍ ആവശ്യപ്പെട്ട തുകയില്‍ സംസ്ഥാന സര്‍കാര്‍ വന്‍ കുറവാണ് വരുത്തിയിരിക്കുന്നത്.

പൊതു പ്ലാന്‍ ഫന്‍ഡില്‍ 46,60,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. പട്ടികജാതി വികസനത്തില്‍ 4,32,000 രൂപയും പട്ടിക വര്‍ഗ വിഭാഗത്തില്‍ 1,19,000 രൂപയുടെ കുറവുമാണ് വരുത്തിയിരിക്കുന്നത്. റോഡ് വികസനത്തിന് 1,87,45,000 രൂപ ആവശ്യമുള്ളടത്ത് 56,73,000 രൂപയാണ് അനുവദിച്ചത്. 1,30,72,000 രൂപയുടെ കുറവാണ് വന്നിട്ടുള്ളത്. ഫന്‍ഡില്‍ ക്രമാധിതമായ കുറവ് വന്നതിനാല്‍ എല്ലാ വാര്‍ഡുകള്‍ക്കും ആവശ്യമായ തുക കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് പഞ്ചായത് ഭരണ സമിതിക്ക് ഉണ്ടായിരിക്കുന്നത്.

സംസ്ഥാന ഭരണം നടത്തുന്ന സിപിഎമിന്റെ ഭരണ പരാജയം മറച്ച് വെക്കാനാണ് മധൂര്‍ പഞ്ചായതില്‍ സിപിഎം അംഗങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എല്ലാ വാര്‍ഡുകളിലെ ജനങ്ങളോടും ജന പ്രതിനിധികളോടും ഭരണ സമിതി തുല്യ നീതി പുലര്‍ത്തുന്നതുകൊണ്ടാണ് കഴിഞ്ഞ 43 വര്‍ഷം തുടര്‍ച്ചയായി ബിജെപി മധൂര്‍ പഞ്ചായത് ഭരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണ സൂര്‍ളു, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍, ജന. സെക്രടറിമാരായ സുകുമാര്‍ കുദ്രേപാടി, ഗുരുപ്രസാദ് പ്രഭു, മധൂര്‍ പഞ്ചായത് ഈസ്റ്റ്, വെസ്റ്റ് പ്രസിഡന്റുമാരായ രവീന്ദ്രറൈ, ചന്ദ്രഹാസ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, CPM, BJP, Madhur, Panchayath, Politics, Political party, Government, Press Meet, Controversy, Madhur Panchayat, CPM - BJP war of words in Madhur Panchayat.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia