city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും സിപിഎം-ബിജെപി സംഘര്‍ഷം; 6 പേര്‍ക്ക് പരിക്ക്, 31 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.04.2022) കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷമായി. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് 31 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കൊളവയലിലും പുതിയവളപ്പ് കടപ്പുറത്തുമാണ് സംഘര്‍ഷം രൂക്ഷമായത്.
  
കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും സിപിഎം-ബിജെപി സംഘര്‍ഷം; 6 പേര്‍ക്ക് പരിക്ക്, 31 പേര്‍ക്കെതിരെ കേസ്

കൊളവയലില്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരായ കൊളവയല്‍ മൊട്ടമ്മല്‍ എം ബരീഷ് (29), ഒപ്പമുണ്ടായിരുന്ന സുഭാഷ്(30), രാകേഷ് (29) എന്നിവരെ വ്യാഴാഴ്ച രാത്രി കൊളവയലില്‍ വെച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

ബരീഷിന്റെ തലയ്ക്ക് 10 തുന്നിക്കെട്ട് വേണ്ടി വന്നു. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ മംഗളൂരുവിലെ സ്വകാര്യ ആശ്രുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

സംഭവത്തില്‍ എം ബരീഷിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ നിശാന്ത്, അഖില്‍, നിശാന്ത്, രാകേഷ് ഉള്‍പ്പെടെ 24 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

വിഷു ദിനത്തില്‍ ഉച്ചക്ക് കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കൊടി ഉയര്‍ത്തുന്നതുമായ തര്‍ക്കമാണ് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ കാരണം.

അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെഗുവേര ക്ലബിന്റെ പരിസരത്ത് ആര്‍ എസ് എസിന്റെ കൊടി കെട്ടിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

സിപിഎം പ്രവര്‍ത്തകനായ പി വി പ്രമോദ് (40), ബി ജെ പി പ്രവര്‍ത്തകരായ വി വി ഷൈജു (35), ബിജു (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രമോദിന്റെ പരാതിയില്‍ ഷൈജു, ബിജു എന്നിവര്‍ക്കും ഷൈജുവിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ ആദര്‍ശ്, സുധീഷ്, വിനീഷ്, പ്രമോദ്, മനോജ് എന്നിവരുടെ പേരിലും ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു.

രണ്ട് സ്ഥലത്തും പൊലീസ് പികറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords:  Kasaragod, Kerala, News, Top-Headlines, BJP, CPM, Kanhangad, Kanhangad-Clash, Hosdurg, Police, Case, Investigation, Politics, CPM-BJP clashes in Kanhangad; 6 injured, 31 charged.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia