സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്, തടയാനെത്തിയ അമ്മയ്ക്കും ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ നേതാക്കള്‍ക്കും മര്‍ദനം; ആശുപത്രിയുടെ ജനല്‍ ചില്ലുകളും തകര്‍ത്തു
Feb 3, 2019, 10:30 IST
ഇടുക്കി: (www.kasargodvartha.com 03.02.2019) സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. തൊടുപുഴയിലാണ് ആക്രമണമുണ്ടായത്. രാത്രി 12 മണിയോടെ യുവമോര്‍ച്ച പ്രവര്‍ത്തകനായ അണ്ണായിക്കണ്ണം സ്വദേശി അരുണ്‍ ഷാജിയെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ ഷാജിയുടെ കഴുത്തിന് കുത്തേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തു. അരുണിനെ ആശുപത്രിയില്‍ എത്തിച്ച അനുജന്‍ അഖില്‍ ഷാജിയെ സി പി എം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇയാളുടെ താടിയെല്ലിനും കഴുത്തെല്ലിനും പൊട്ടലുണ്ട്. ആക്രമണം തടയാനെത്തിയ അമ്മ മായയ്ക്കും പരിക്കേറ്റു.
സംഭവമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ യുവമോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി ശ്രീകാന്ത്, ജില്ലാ സെക്രട്ടറി വിജയകുമാര്‍ എന്നിവരെ ആശുപത്രിക്ക് മുന്നില്‍ ഇട്ട് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സംഭവത്തില്‍ ആശുപത്രിയുടെ ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്.
Keywords: Kerala, news, Top-Headlines, BJP, CPM, Attack, Injured, Clash, Politics, hospital, CPM Attack against BJP activists