city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു കൊണ്ട് സുരേഷ് ഗോപി പ്രകടിപ്പിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയം: സി പി എം

കാസര്‍കോട്: (www.kasargodvartha.com 01.11.2018) ശബരിമലയിലെ സ്ത്രീ പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് സുരേഷ് ഗോപി പ്രകടിപ്പിച്ചത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. നാടിന്റെ ചരിത്രവും, ഭരണഘടന അനുശാസിക്കുന്ന തുല്ല്യനീതിയും, പുരോഗമനമൂല്യങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത ഒരാള്‍ക്ക് മാത്രമേ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുവാന്‍ സാധിക്കുകയുള്ളൂ. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തമസ്‌കരിക്കരുത്. ശബരിമലയിലെ ഭണ്ഡാരം സി പി എമ്മിന് ആക്രാന്തം എന്ന് പറയുന്ന ബി ജെ പി എംപിയുടെ അറിവില്ലായ്മ അക്ഷന്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു കൊണ്ട് സുരേഷ് ഗോപി പ്രകടിപ്പിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയം: സി പി എം

ഒരൊറ്റ പൈസപോലും ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും ഉപയോഗിക്കുന്നില്ലെന്ന് സര്‍ക്കാര്‍ തന്നെ നിരവധി തവണ വ്യക്തമാക്കിയതാണ്. മാത്രമല്ല കോടികണക്കിന് രൂപ ശബരിമലയടക്കമുള്ള ക്ഷേത്ര സംരക്ഷണത്തിന് വേണ്ടി നല്‍കുന്ന സര്‍ക്കാരാണ് എല്‍ ഡി എഫ് എന്നകാര്യം സര്‍വ്വവിദിതമാണ്. പാര്‍ലമെന്റ് നടപടികളിലോ, നിയമനിര്‍മ്മാണവേളകളിലോ, ജനങ്ങളുടെ പൊതുവിഷയങ്ങളിലോ, ഒരക്ഷരം പോലും ഉരിയാടാറില്ലാത്ത ഇത്തരം ജനപ്രതിനിധികളുമായി പൊരുത്തപ്പെടാന്‍ ജനാധിപത്യ സമൂഹത്തിന് എങ്ങനെ കഴിയും. താരപരിവേഷം കണ്ട് ആളുകള്‍ കൂടിയപ്പോള്‍ ഇത്തരം വിലകുറഞ്ഞ അഭ്യാസ പ്രകടനങ്ങള്‍ പൊതുവേ ജനങ്ങള്‍ അവജ്ഞയോടെ തള്ളികളയുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, CPM, News, BJP, Politics, Suresh Gopi, CPM against Suresh Gopi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia