city-gold-ad-for-blogger

Tribute | രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ആദരവ്; സിപിഎം സമ്മേളന പതാക ജാഥക്ക് കയ്യൂരിൽ ഉജ്ജ്വല തുടക്കം; വഴിനീളെ സ്വീകരണം

Martyrdom Tribute Marks CPM Conference Flag Rally Start
Photo: Arranged

● സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്.
● ജാഥാ ക്യാപ്റ്റൻ എം സ്വരാജിന് പതാക കൈമാറി. 
● രക്തസാക്ഷി കുടുംബാംഗങ്ങളെ ചുവപ്പ് ഷാൾ അണിയിച്ച് ആദരിച്ചു.

കയ്യൂർ: (KasargodVartha) രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ആദരവർപ്പിച്ച് സിപിഎം സംസ്ഥാന സമ്മേളന പതാക ജാഥക്ക് ആവേശകരമായ തുടക്കം. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന നഗരയിൽ ഉയർത്താനുള്ള പതാക ജാഥയ്‌ക്ക്‌ ആണ് കയ്യൂരിൽ നിന്ന് തുടക്കം കുറിച്ചത്. കയ്യൂർ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജാഥാ ക്യാപ്റ്റൻ എം സ്വരാജിന് പതാക കൈമാറി. 

മാനേജർ വത്സൻ പനോളി, അംഗം കെ അനുശ്രീ എന്നിവരും ഒപ്പം പതാക ഏറ്റുവാങ്ങി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കയ്യൂർ രക്തസാക്ഷി നഗറിൽ പൊതുയോഗം നടന്നു. എം വി ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എം സ്വരാജ്, വത്സൻ പനോളി, കെ അനുശ്രീ, എം വി ബാലകൃഷ്ണൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, പി കരുണാകരൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളെ എം വി ഗോവിന്ദൻ ചുവപ്പ് ഷാൾ അണിയിച്ചു.

Martyrdom Tribute Marks CPM Conference Flag Rally Start

ചുവപ്പ് വളണ്ടിയർമാരും നൂറുകണക്കിന് പ്രവർത്തകരും ബൈക്കുകളിൽ ജാഥയെ അനുഗമിച്ചു. മുഴക്കോം, ചെറുവത്തൂർ എന്നിവിടങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി. കാസർകോട് അതിർത്തിയായ കാലിക്കടവിൽ കണ്ണൂർ ജില്ലയിലെ നേതാക്കൾ ജാഥയെ വരവേറ്റു. പി കെ ശ്രീമതി, എം വി ജയരാജൻ, പി ജയരാജൻ, ടി വി രാജേഷ്, എൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 

ബാൻഡ് വാദ്യത്തിന്റെയും കതിനാവെടികളുടെയും അകമ്പടിയോടെ ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു. ഓണക്കുന്ന്, വെള്ളൂർ ബാങ്ക്, കോത്തായിമുക്ക് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പയ്യന്നൂർ സെൻട്രൽ ബസാറിൽ നിന്ന് ഷേണായി സ്ക്വയറിലേക്ക് ആനയിച്ച ജാഥ പ്രൗഢമായ സ്വീകരണ സമ്മേളനത്തോടെ സമാപിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!

The CPM State Conference flag march started with reverence for the martyrs. The flag march, which will be hoisted at the CPM State Conference city in Kollam, started from Kayyur. State Secretary MV Govindan handed over the flag to march captain M Swaraj in front of the Kayyur Martyrs' Mandapam.

#CPIM #KeralaPolitics #Kayyur #Martyrs #StateConference #FlagMarch

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia