city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം ശക്തി കേന്ദ്രങ്ങളിലടക്കം സിപിഐയുടെ പ്രചാരണ ബോര്‍ഡുകളും ചുവരെഴുത്തുകളും പതാകകളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു; രൂക്ഷവിമര്‍ശനവുമായി ജില്ലാ കൗണ്‍സില്‍

കാസര്‍കോട്: (www.kasargodvartha.com 29.01.2018) ചട്ടഞ്ചാലില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളും ചുവരെഴുത്തുകളും പതാകകളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം സിപിഐയുടെ ബോര്‍ഡുകളും ചുവരെഴുത്തുകളും മത്സരബുദ്ധിയോടെയാണ് നശിപ്പിക്കുന്നത്. സിപിഎം ഉരുക്കുകോട്ടയായ മടിക്കൈയിലെ കുളങ്ങാട്ട് സിപിഐ സമ്മേളനത്തിന്റെ ചുവരെഴുത്ത് നടത്തിയ മതില്‍ തന്നെ ഒരാഴ്ച മുമ്പ് തകര്‍ത്തിരുന്നു.

സിപിഎം പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്നാണ് സിപിഐ ആരോപിക്കുന്നത്. മടിക്കൈയിലെ ബങ്കളം, ഇരിക്കുളം, അമ്പലത്തുകര, ചട്ടഞ്ചാല്‍, പൊയ്‌നാച്ചി, മേല്‍പറമ്പ്, കുളമ്പക്കാല്‍, കോളിയടുക്കം, പെരുമ്പള, ബേഡകം പഞ്ചായത്തിലെ പനക്കുളം, പള്ളിക്കര പഞ്ചായത്തിലെ ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിലൊക്കെയും സിപിഐയുടെ ബോര്‍ഡുകളും ബാനറുകളും ഇരുളിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടു. വിഭാഗീയ പ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങളുടെ പേരില്‍ സിപിഎമ്മില്‍ നിന്നും ഒരു വിഭാഗം സിപിഐയില്‍ ചേരുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങളും ഉണ്ടാകുന്നത്.

ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ജില്ലാ കൗണ്‍സില്‍ രംഗത്ത് വന്നു. സിപിഎമ്മിനെതിരെ പരോക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് ജില്ലാ കൗണ്‍സിലിന്റെ പ്രതികരണം. ജില്ലയിലെ ചില കേന്ദ്രങ്ങള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ കോട്ടകളായി പ്രഖ്യാപിച്ച് മറ്റുള്ളവരെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നാണ് സിപിഐ ജില്ലാ കൗണ്‍സില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. സ്വയം പ്രഖ്യാപിച്ച് എഴുതിവെക്കുന്ന കോട്ടകള്‍ ജനങ്ങളില്‍ ഭീതിയുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആര്‍ക്കും ഇതുകൊണ്ട് പ്രയോജനമില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

ബേഡകം പഞ്ചായത്തില്‍ സിപിഐയുടെ പതാകകളും മറ്റും നശിപ്പിക്കപ്പെടുന്നത് സംഘര്‍ഷാവസ്ഥയ്ക്ക് കളമൊരുക്കുന്നുണ്ട്. ജില്ലയില്‍ സിപിഐക്ക് സ്വാധീനമുള്ള മേഖലകൂടിയാണിത്. പ്രമുഖ സിപിഎം നേതാവായിരുന്ന പി. ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഐയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിച്ചിട്ടുണ്ട്. ബേഡകം, കുറ്റിക്കോല്‍, കുണ്ടംകുഴി ഭാഗങ്ങളില്‍ സിപിഐയുടെ സ്വാധീനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ഇടവരുത്തുന്നു.
സിപിഎം ശക്തി കേന്ദ്രങ്ങളിലടക്കം സിപിഐയുടെ പ്രചാരണ ബോര്‍ഡുകളും ചുവരെഴുത്തുകളും പതാകകളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു; രൂക്ഷവിമര്‍ശനവുമായി ജില്ലാ കൗണ്‍സില്‍


Keywords:  Kasaragod, Kerala, news, CPI, CPM, Political party, Politics, CPI District Council against CPM
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia