മോദി നടപ്പില്‍ വരുത്തുന്നത് സംഘ്പരിവാറിന്റെ രഹസ്യ അജണ്ട; ബിനോയ് വിശ്വം
Feb 12, 2018, 20:06 IST
കാസര്‍കോട്: (www.kasargodvartha.com 12.02.2018) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് സംഘ്പരിവാറിന്റെ രഹസ്യ അജണ്ടയാണെന്ന് സി പി ഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം ബിനോയ് വിശ്വം ആരോപിച്ചു. തിങ്കളാഴ്ച രാവിലെ പരവനടുക്കം കെ കെ കോടോത്ത് നഗറില്‍ സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഫാസിസത്തെ അദ്ദേഹം നുണകള്‍ കൊണ്ട് മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. അതിശയോക്തിപരമായ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നത്. ലോകം ചുറ്റികൊണ്ടിരിക്കുന്ന അദ്ദേഹം എല്ലായിടത്തും ഒരേ കാര്യങ്ങള്‍ തന്നെ പറയുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഫാസിസം ഭീകരമായ വിധത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ബി ജെ പി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റുകളെല്ലാം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇത് തടയാന്‍ നടപടിയെടുക്കുന്നില്ല. ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു ആര്‍ എസ് എസ്. ഇപ്പോള്‍ ദേശസ്നേഹം പഠിപ്പിക്കുന്നത് പരിഹാസ്യമാണെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ടി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ ഇ ഇസ്മാഈല്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, ദേശീയ സമിതി അംഗം കമലാസദാനന്ദന്‍, മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPI, Conference, Politics, Political party, Top-Headlines,CPI District conference in KK Kodoth Nagar < !- START disable copy paste -->
ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഫാസിസത്തെ അദ്ദേഹം നുണകള്‍ കൊണ്ട് മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. അതിശയോക്തിപരമായ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നത്. ലോകം ചുറ്റികൊണ്ടിരിക്കുന്ന അദ്ദേഹം എല്ലായിടത്തും ഒരേ കാര്യങ്ങള്‍ തന്നെ പറയുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഫാസിസം ഭീകരമായ വിധത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ബി ജെ പി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റുകളെല്ലാം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇത് തടയാന്‍ നടപടിയെടുക്കുന്നില്ല. ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു ആര്‍ എസ് എസ്. ഇപ്പോള്‍ ദേശസ്നേഹം പഠിപ്പിക്കുന്നത് പരിഹാസ്യമാണെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ടി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ ഇ ഇസ്മാഈല്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, ദേശീയ സമിതി അംഗം കമലാസദാനന്ദന്‍, മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPI, Conference, Politics, Political party, Top-Headlines,CPI District conference in KK Kodoth Nagar