city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം തള്ളി; സഖാവ് കൂട്ടായ്മയുമായി മുന്നോട്ടെന്ന് അണികള്‍; വിഭാഗീയപ്രശ്നങ്ങള്‍ക്ക് വീണ്ടും കളമൊരുങ്ങുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01/08/2017) സിപിഎം ശക്തികേന്ദ്രമായ അതിയാമ്പൂരില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'സഖാവ്' പുരുഷ സ്വയംസഹായ സംഘത്തിന്റെ പ്രവര്‍ത്തനത്തിനെതിരായ സി പി എം നേതൃത്വത്തിന്റെ നിലപാട് അണികള്‍ തള്ളി. കഴിഞ്ഞ ദിവസം അതിയാമ്പൂരിലെ ഒരു പഴയകാല സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന സഖാവിന്റെ യോഗത്തിലാണ് പുരുഷ സംഘവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബല്ലാ ബാബുവിന്റെ നേതൃത്വത്തിലാണ് 'സഖാവ്' പുരുഷ സ്വയംസഹായസംഘം രൂപീകരിച്ചത്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടി അതിയാമ്പൂര്‍ രണ്ടാം ബ്രാഞ്ച് കമ്മിറ്റി അടിയന്തിര യോഗം ചേര്‍ന്ന് ബല്ലാ ലോക്കല്‍ കമ്മിറ്റിക്ക് പരാതി നല്‍കി.

പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തില്‍ സഖാവിന്റെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി ചട്ടക്കൂടുകള്‍ പാടേ ലംഘിച്ചുകൊണ്ടാണ് 'സഖാവി'ന് രൂപം നല്‍കിയതെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. ഒരു കാലത്ത് വിഭാഗീയതയുടെ വിളനിലമായിരുന്ന അതിയാമ്പൂരില്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിച്ച് നീങ്ങുന്നുണ്ട്. ഇതിനിടയില്‍ സഖാവ് എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നത് പാര്‍ട്ടിക്കകത്ത് വിഭാഗീയ പ്രവര്‍ത്തനം വീണ്ടും ശക്തിപ്പെടുത്താനാണെന്ന് ഔദ്യോഗിക പക്ഷം ആരോപിക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ പാര്‍ട്ടി ശത്രുക്കള്‍ വരെ സഖാവില്‍ അണിനിരത്തിയത് ഇതിന്റെ ഭാഗമാണെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം സഖാവിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചുവെങ്കിലും ഒരു വിഭാഗം ശക്തമായ നിലപാട് സ്വീകരിച്ച് 'സഖാവ്' പുരുഷ സ്വയം സഹായ സംഘവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചത്.

നഗരസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ ചെയര്‍മാന്‍ വി വി രമേശനെ അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടത്തിയവരാണ് 'സഖാവ്' എന്ന സംഘടനയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്. എന്നാല്‍ രാഷ്ട്രീയത്തിനതീതമായി നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സക്രിയമാകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സഖാവിന് നേതൃത്വം കൊടുത്തവര്‍ പറയുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സഖാവിന്റെ പ്രവര്‍ത്തനം നടത്തരുതെന്നാണ് നേതൃത്വം നിര്‍ദ്ദേശിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നിന്നും മെമ്പര്‍മാര്‍ വിട്ടു നിന്നുവെങ്കിലും ഇതില്‍ അനുഭാവികളും അല്ലാത്തവരും പങ്കെടുത്തു. ഇതൊരിക്കലും പാര്‍ട്ടിക്കെതിരല്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ മറുപക്ഷം തയ്യാറല്ല.

അതിയാമ്പൂരിലെ പാര്‍ട്ടിക്കകത്തെ ഭിന്നതയെ തുടര്‍ന്ന് ലോട്ടറി തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഔദ്യോഗിക പക്ഷത്തെ ഒരു പാര്‍ട്ടി അംഗത്തിന്റെ ജോലി ഇല്ലാതാക്കിയത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണെന്ന് ആരോപണമുണ്ട്. ഇതിനെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഔദ്യോഗികപക്ഷം ആവശ്യപ്പെടുന്നു. ഏതായാലും ഏറെക്കാലമായി അതിയാമ്പൂരില്‍ ഒതുങ്ങി നിന്നിരുന്ന സിപിഎമ്മിലെ ഗ്രൂപ്പിസം വീണ്ടും രൂക്ഷമായി മറനീക്കി പുറത്തുവരികയാണ്.

Related News:
സഖാവ് എന്ന പേരിലുള്ള പുരുഷസ്വയം സഹായസംഘത്തിനെതിരെ സി പി എം ബ്രാഞ്ച് കമ്മിറ്റി പരാതി നല്‍കി; നേതൃത്വം ഇടപെട്ട് സംഘടന മരവിപ്പിച്ചു

പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം തള്ളി; സഖാവ് കൂട്ടായ്മയുമായി മുന്നോട്ടെന്ന് അണികള്‍; വിഭാഗീയപ്രശ്നങ്ങള്‍ക്ക് വീണ്ടും കളമൊരുങ്ങുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Kanhangad, Politics, news, CPM, Comrade, Party Members, Party Enemies, Labour, Party Leaders

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia