city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായേക്കും; പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടിയെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ അംഗങ്ങള്‍ അറിയിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.02.2019) കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായേക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് വിട്ടു നല്‍കണമെന്ന ധാരണ  പാലിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും ഉയരുന്നത്. കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹാ യാത്ര പരിപാടിക്കെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ കണ്ടിരുന്നു. പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ഉടന്‍ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചതായാണ് വിവരം.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് കെ പി സി സി പ്രസിഡണ്ട് അറിയിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും യാത്ര ജില്ല വിട്ടുപോകുന്നതിനു മുമ്പു തന്നെ തീരുമാനമുണ്ടാകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യാത്ര ജില്ല കടന്നുപോയെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് തരംഗമാണ്. കേരളത്തിലും കോണ്‍ഗ്രസ് തരംഗമാണുള്ളത്. എന്നാല്‍ കാസര്‍കോട് മാത്രം ഇതില്‍ നിന്നും വ്യത്യസ്തമാണെന്നാണ് ഇതേ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ പ്രതികരിച്ചത്.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം ഉടന്‍ കോണ്‍ഗ്രസിന് ലഭിക്കണമെന്ന് ഐ ഗ്രൂപ്പ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഡി സി സി നേതൃത്വവും എ ഗ്രൂപ്പും ഇക്കാര്യത്തില്‍ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിനകത്ത് ശക്തമായ പ്രതിഷേധമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. കുറ്റിക്കോലില്‍ നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ടിനെ മാറ്റി മറ്റൊരാളെ നിയമിച്ച നടപടിക്കെതിരെ കുറ്റിക്കോലില്‍ നിന്നുള്ള ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചട്ടഞ്ചാലിലെ ജനമഹാ യാത്ര സ്വീകരണപരിപാടി സ്ഥലത്തെത്തി ഡി സി സി പ്രസിഡണ്ടിനെ വെല്ലുവിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുറ്റിക്കോലിലേക്ക് വരുമ്പോള്‍ കാണാമെന്ന് പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പല നടപടികളും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വികാരം മാനിക്കാതെയുള്ളതാണെന്ന് ഒരു വിഭാഗം പറയുന്നു.

ഏകപക്ഷീയമായ നിലപാടുകളാണ് പല കാര്യങ്ങളിലും നേതൃത്വം സ്വീകരിക്കുന്നത്. നേതൃത്വത്തിന്റെ തെറ്റായ നയസമീപനമാണ് ഓരോ പ്രദേശത്തും പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നതെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുസ്ലിം ലീഗിലെ എ ജി സി ബഷീറിനെ പരസ്യമായി അവഹേളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷദ് വോര്‍ക്കാടിക്കെതിരെ ലീഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം യാതൊരു നടപടിയും സ്വീകരിക്കാത്തതും മുസ്ലിം ലീഗിനെയും പ്രകോപിതരാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഭരണമാറ്റം സംബന്ധിച്ച പ്രശ്‌നം ഇതേ പോലെ തുടര്‍ന്നാല്‍ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ അത് കോണ്‍ഗ്രസ്റ്റിന്റെ സാധ്യതയ്ക്ക് മങ്ങലുണ്ടാക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായേക്കും; പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടിയെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ അംഗങ്ങള്‍ അറിയിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, District-Panchayath, president, Political party, Politics, Controversy over District Panchayat Administration continues
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia